ഓണ്‍ലൈന്‍ തട്ടിപ്പില്‍ യുവതിയുടെ പരാതിയില്‍ കേസ്

ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ ഇംഗ്ലണ്ടിലെ ഡോ. റൊണാള്‍ഡ് വില്‍സണ്‍ ആണെന്നു പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ചു അഴീക്കോട് മായിലാത്തടം സ്വദേശിനിയായ 34കാരിയുടെ പണം തട്ടിയെടുത്തത്
Published on 10 August 2023 IST

വളപട്ടണം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ വഞ്ചിക്കപ്പെട്ട യുവതിയുടെ പരാതിയില്‍ കേസ്.ഫേസ്ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി യുവതിയുടെ പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ വളപട്ടണം പോലിസ് കേസെടുത്തു. ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ ഇംഗ്ലണ്ടിലെ ഡോ. റൊണാള്‍ഡ് വില്‍സണ്‍ ആണെന്നു പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ചു അഴീക്കോട് മായിലാത്തടം സ്വദേശിനിയായ 34കാരിയുടെ പണം തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ഏഴിന് യുവതിയോട് ഒരു ഗിഫ്റ്റ് അയക്കുന്നുണ്ടെന്നും കൈപ്പറ്റണമെങ്കില്‍ നികുതി ഇനത്തില്‍ 38,000 രൂപ അയക്കണമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പണം അയച്ച് കൊടുക്കുകയും തൊട്ടടുത്ത ദിവസം ഡല്‍ഹി എയര്‍ പോര്‍ട്ടില്‍ നിന്നും വിളിക്കുകയാണെന്നും 10 കിലോയുടെ  പാഴ്‌സല്‍ വന്നിട്ടുണ്ടെന്നും അതില്‍ വിദേശ കറന്‍സിയായ 40,000 പൗണ്ട് ഉണ്ടെന്നും നിങ്ങളുടെ കൈയില്‍ ലഭിക്കണമെങ്കില്‍ നികുതിയായി 1,50,000 രൂപ കൂടി വേണമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവതി സ്വര്‍ണം പണയം വച്ച് 1,50,000 രൂപയും അയച്ച് കൊടുത്തു. യുവതി രണ്ടു തവണകളിലായി 1,88,000 രൂപ ബേങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തിട്ടും പിന്നീട് സമ്മാനം അയച്ചുകൊടുക്കുകയോ  അയച്ചു കൊടുത്ത പണം തിരികെ ക്കൊടുക്കാതെയും വഞ്ചിച്ചതായി യുവതി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait