ഓണം അടുത്തിട്ടും ആവശ്യത്തിന് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കാതെ ദക്ഷിണ റെയില്‍വേ. തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ട്രെയിനിലും ബസിനും ടിക്കറ്റ് കിട്ടാതെ നെട്ടോട്ടമോടുകയാണ് മറുനാട്ടിലെ മലയാളികള്‍. ഓണയാത്രയ്ക്ക് റെയില്‍വേ ഇതുവരെ പ്രഖ്യാപിച്ചത് അഞ്ച് ട്രെയിനും 15 സര്‍വീസും മാത്രം
130 കോടി സര്‍ക്കാരില്‍ നിന്ന് ലഭിച്ചാല്‍ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നല്‍കാന്‍ സാധിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ശമ്പള വിഷയം ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റിയിരിക്കുകയാണ്.ജൂലൈ മാസത്തെ പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു