സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

പാണത്തൂരില്‍ പോയി തിരിച്ച് വരുന്നത്തിനിടെ ചെറിയ കള്ളാറില്‍ വച്ചാണ് അപകടം. ജോസ് ഇറങ്ങുന്നതിന് മുന്നെ ബസ് മുന്നോട്ടെടുത്തപ്പോള്‍ റോഡിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു
Published on 10 August 2023 IST

രാജപുരം: സ്വകാര്യബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കള്ളാര്‍ ചുള്ളിയോടിയിലെ ഒഴുങ്ങാലില്‍ ഒ.സി ജോസ് (67) ആണ് കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ ചികിത്സക്കിടയില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് പാണത്തൂരില്‍ പോയി തിരിച്ച് വരുന്നത്തിനിടെ ചെറിയ കള്ളാറില്‍ വച്ചാണ് അപകടം. ജോസ് ഇറങ്ങുന്നതിന് മുന്നെ ബസ് മുന്നോട്ടെടുത്തപ്പോള്‍ റോഡിലൂടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്നാണ് കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.അപകടത്തിനിടയാക്കിയ കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎല്‍ 60 ആര്‍ 3375 നമ്പര്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ രാജപുരം പോലിസ് കേസെടുത്തു.
 പരേതരായ ചാക്കോ -ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ത്രേസ്യാമ്മ ചേത്താലില്‍ കുടുംബാംഗമാണ്. മക്കള്‍: ഷീന, നിഷ, (ഇരുവരും യുകെയില്‍ നേഴ്സ്). മകന്‍: അനീഷ് (ഇറ്റലി). മരുമക്കള്‍: സജി പൂടംങ്കല്ല്, ജോമോന്‍ ഒടയംചാല്‍ (ഇരുവരും നേഴ്സ് യു.കെ), സിനി മാലക്കല്ല് (നേഴ്സ് ഇറ്റലി) .സഹോദരങ്ങള്‍: ലൂക്കോ, പരേതനായ ബേബി.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait