തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കണ്ണൂരിൽ രണ്ടിടത്ത് എൽ ഡി ഫ് നിലനിർത്തി

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലായി രണ്ടു ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.ഫ് നു വൻ വിജയം
Published on 11 August 2023 IST

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലായി രണ്ടു ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ വിജയം. കൊടുത്തും വാങ്ങിയും യു.ഡി.എഫ്,എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. 22 വനിതകള്‍ അടക്കം ആകെ 54 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളും എല്‍.ഡി.എഫ് നിലനിര്‍ത്തി. മുണ്ടേരി പഞ്ചായത്തില്‍ ബി.പി റീഷ്മ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബി.പി റീഷ്മ 393 വോട്ടിനാണ് വിജയിച്ചത്. ധര്‍മ്മടം പഞ്ചായത്തിലെ പരീക്കടവ് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബി. ഗീതമ്മ 9 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait