ക്ഷേത്ര ജീവനക്കാരനെതിരെ പോക്സോ കേസ്

ദിവസങ്ങള്‍ക്ക് മുമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി
Published on 11 August 2023 IST

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രജീവനക്കാരനായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ നിയമപ്രകാരം പരിയാരം പോലിസ് കേസെടുത്തു. ചെറുതാഴത്തെ പ്രമുഖ ക്ഷേത്രത്തിലെ ജീവനക്കാരനും സിപിഎം കല്ലംവള്ളി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മധുസൂദനനെ (38) തിരെയാണ് പരിയാരം പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. വിവരമറിഞ്ഞ പ്രതി മൊബെല്‍ഫോണ്‍സ്വിച്ച് ഓഫാക്കി ഒളിവില്‍ പോയി. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിക്കെതിരെ പല തവണകളായി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചത്. പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെത്തി ക്ലാസ് അധ്യാപികയോട് വിവരമറിയിക്കുകയും തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പയ്യന്നൂര്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന് പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നത് പരിയാരം സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി പരിയാരം സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പരിയാരം പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ  കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പേ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും സി.പി.എം മാറ്റിയത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതോടെ ഇയാളുടെ സ്വഭാവ ദൂഷ്യത്തെപ്പറ്റിയുള്ള മറ്റു ചില പരാതികളും പ്രദേശത്ത് ചര്‍ച്ചയായിട്ടുണ്ട്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait