വേനലിന് തണ്ണിമത്തന്‍ ചോക്ലേറ്റ് സ്മൂത്തി

Published on 23 April 2018 3:17 pm IST
×

വേനലില്‍ മനസ്സും ശരീരവും തണുപ്പിക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരുണ്ട്. വീട്ടില്‍ തണ്ണിമത്തനും കൊക്കോ പൗഡറുമുണ്ടെങ്കില്‍ തയ്യാറാക്കാം തണ്ണിമത്തന്‍ ചോക്ലേറ്റ് സ്മൂത്തി. 
തണ്ണിമത്തന്‍ കുരുകളഞ്ഞ് കഷണങ്ങളാക്കിയത് 2 - കപ്പ് 
കൊക്കോ പൗഡര്‍ - ഒരു ടീസ്പൂണ്‍ 
റോബസ്റ്റ - 2 എണ്ണം 
തേന്‍/ പഞ്ചസാര - ആവശ്യത്തിന് 
പാല്‍ ഒരു കപ്പ് 
എല്ലാ ചേരുവകളും മിക്സിയിലിട്ട് അടിച്ചെടുക്കുക. പഴം തലേദിവസംതന്നെ ഫ്രീസറില്‍വച്ചാല്‍ ജ്യൂസ് നന്നായി കുറുകിക്കിട്ടും. തണ്ണിമത്തന്‍ കഷ്ണങ്ങള്‍ വച്ച് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പാം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait