നല്ല പൂപോലുള്ള പാലപ്പമുണ്ടാക്കിയാലോ

Published on 05 April 2018 3:45 pm IST
×

പാലപ്പവും മുട്ടക്കറിയും, പാലപ്പവും ബാജിയും അങ്ങനെ ഒരുപാട് കോമ്പിനേഷനുകള്‍ ഉണ്ട്. നല്ല ചൂട് പൂപോലുള്ള പാലപ്പവും കറിയും കിട്ടിയാല്‍ ആരായാലും തിന്നു പോകും. പക്ഷേ പാലപ്പമുണ്ടാക്കാന്‍ അറിയില്ലെങ്കില്‍ എന്ത് ചെയ്യണം. അതിനാല്‍ ആദ്യം പാലപ്പമുണ്ടാക്കാന്‍ പഠിക്കാം. 

പച്ചരിഅരി- ഒരു കപ്പ്

തേങ്ങ ചുരണ്ടിയത്-അരകപ്പ്

ചോറ്-കാല്‍ കപ്പ്

പഞ്ചസാര-ഒരു ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

യീസ്റ്റ്-അര ടീസ്പൂണ്‍

വെള്ളം- ആവശ്യത്തിന്

അരി 6 മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് വയ്ക്കുക. കുതിര്‍ത്ത അരിയും തേങ്ങ ചിരകിയതും ചോറും അല്‍പ്പം വെള്ളമൊഴിച്ച് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഈ മാവിലേക്ക് അല്‍പ്പം പഞ്ചസാരയും (ആവശ്യമെങ്കില്‍) യീസ്റ്റും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഒരു പാത്രത്തിലാക്കി 4-5 മണിക്കൂര്‍ വയ്ക്കുക (യീസ്റ്റ് നന്നായി പുളിക്കാനാണ് ഇങ്ങനെ വയ്ക്കുന്നത്). മാവ് നന്നായി പുളിച്ച ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഇളക്കുക. ചൂടായ പാലപ്പം പാനിലേക്ക് ഒഴിച്ച് അടച്ച് വച്ച് രണ്ട് മിനിറ്റ് വേവിക്കുക. നല്ല പൂപോലെ മാര്‍ദ്ദവമായ പാലപ്പം റെഡി. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait