അച്ചാറിലെ പൂപ്പല്‍ തടയാം

Published on 04 April 2018 4:22 pm IST
×

ലോകത്തെല്ലാമുള്ള മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് അച്ചാര്‍. അത് കൊണ്ട് തന്നെ അച്ചാര്‍ ഇല്ലാത്ത മലയാളി വീടുകളുണ്ടാവില്ല. നല്ല കടുമാങ്ങ അച്ചാര്‍, നെല്ലിക്ക അച്ചാര്‍, നാരങ്ങ അച്ചാര്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. എന്നാലും അച്ചാറിനെ തോല്‍പ്പിക്കാനായി പൂപ്പല്‍ എന്ന വില്ലനെത്തുമ്പോള്‍ പൂപ്പലിനെതുരത്താനായി ചില മാര്‍ഗങ്ങള്‍. 

  • എത് വിഭവം ഉപയോഗിച്ചാണോ അച്ചാര്‍ ഇടുന്നത് ഇവ കഴുകി നന്നായി തുടച്ച് വെള്ളം പോയെന്ന് ഉറപ്പ് വരുത്തിയ ശേഷം അച്ചാര്‍ ഇടാന്‍ ഉപയോഗിക്കുക.
  • അച്ചാര്‍ ആക്കുന്നതിന് മുമ്പ് വിഭവങ്ങള്‍ ഒന്ന് വെയിലത്ത് വെച്ചാല്‍ പൂപ്പല്‍ ഏഴ് അയലത്ത് വരില്ല.
  • നല്ലെണ്ണ ധാരാളം ഉപയോഗിച്ച് അച്ചാര്‍ ഉണ്ടാക്കുക അച്ചാര്‍ഭരണിയില്‍ അച്ചാറിന് മുകളില്‍ എണ്ണ തെളിഞ്ഞ് നില്‍ക്കുന്നത് പൂപ്പല്‍ ഒഴിവാക്കും.
  • അച്ചാറുകള്‍ ഗ്ലാസ് ഭരണിയില്‍ തന്നെ സൂക്ഷിച്ച് വയ്ക്കുക. പ്ലാസ്റ്റിക്ക് ഭരണി ഉപയോഗിക്കാതിരിക്കുക. ഭരണി കഴുകി വെയിലത്ത് വച്ച് ഉണക്കിയ ശേഷം അച്ചാറുകള്‍ ഭരണിയിലേക്ക് മാറ്റുക.
  • അച്ചാര്‍ അടങ്ങിയ ഭരണി ആഴ്ച്ചയില്‍ ഒരിക്കല്‍ വെയിലത്ത് വയ്ക്കുക.
  • അച്ചാറില്‍ പച്ചകറിവേപ്പില ഇടാതിരിക്കുക. കറിവേപ്പില വറുത്ത ശേഷമോ വെയിലത്ത് ഉണക്കിയ ശേഷമോ അച്ചാറില്‍ ഇടാം.
  • അച്ചാര്‍ എടുക്കാന്‍ ഉണങ്ങിയ സ്പൂണ്‍ ഉപയോഗിക്കുക.
  • അച്ചാര്‍ ഭരണി ഇടയ്ക്കിടെ എടുത്ത് തുറക്കുന്നത് ഒഴിവാക്കുന്നത് പൂപ്പലിനെ അകറ്റിനിര്‍ത്തും.
  • രണ്ടോ മൂന്നോ ദിവസത്തിനുള്ള അച്ചാര്‍ ചെറിയൊരു പാത്രത്തിലേക്ക് മാറ്റി അത് ഉപയോഗിക്കാം.
  • അച്ചാര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും പൂപ്പല്‍ തടയും.

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait