ഈസിയായി തയ്യാറാക്കാം പൈനാപ്പിള്‍ പുഡ്ഡിംങ് 

Published on 04 April 2018 12:20 pm IST
×

കുട്ടികള്‍ക്കിഷ്ടമാവുന്ന പൈനാപ്പിള്‍ പുഡ്ഡിംങ് തയ്യാറാക്കാം.

പഴുത്ത പൈനാപ്പിള്‍- ചെറുതായി കൊത്തിയരിഞ്ഞത് ഒരു കപ്പ്
പഞ്ചസാര- അരകപ്പ്
വെള്ളം- രണ്ട് കപ്പ് 
ജെലാറ്റിന്‍- രണ്ട് ടീസ്പൂണ്‍
ഫ്രെഷ്‌ക്രീം- ഒരു കപ്പ്
പഞ്ചസാര രണ്ട്ടീസ്പൂണ്‍

പൈനാപ്പിള്‍ രണ്ട് കപ്പ് വെള്ളവും അരകപ്പ് പഞ്ചസാരയും ഇട്ട് നന്നായി വേവിക്കുക. വേവിച്ച പൈനാപ്പിള്‍ അരിപ്പവച്ച് അരിച്ച് പൈനാപ്പിള്‍ സിറപ്പ് മറ്റൊരു പാത്ത്രതിലേക്ക് ഒഴിക്കുക. രണ്ട് സ്പൂണ്‍ ജെലാറ്റിന്‍ ചൂടാക്കുക. ചൂടാക്കിയ ജെലാറ്റിന്‍ വേവിച്ചു വച്ചിരിക്കുന്ന പൈനാപ്പിളില്‍ ഇട്ട് നന്നായി ഇളക്കുക. ആവശ്യത്തിന് പൈനാപ്പിള്‍ സിറപ്പും ഒഴിക്കുക. ഇതിലേക്ക് രണ്ട് സ്പൂണ്‍ പഞ്ചസാരയും ഒരു കപ്പ് ഫ്രെഷ് ക്രീമും ചേര്‍ത്ത് ഇളക്കുക. ഇത് ഒരു പാത്രത്തിലാക്കി തണുപ്പിക്കുക. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait