ചക്കസീസണില്‍ തീന്‍മേശയിലെ മെയിന്‍ വിഭവം ചക്ക തന്നെ 

Published on 03 April 2018 12:41 pm IST
×

ഊണിന് ചോറിനൊപ്പം കഴിക്കാന്‍ ഇടിച്ചക്ക തോരന്‍ തന്നെ ബെസ്റ്റ്. 

ഇടിയന്‍ ചക്ക - 1 ചെറുത്  ( മുള്ളു കളഞ്ഞു ചെറുതാക്കി മുറിച്ച് ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്തു വേവിച്ചത് )  
ഉള്ളി- 15 -20  വെളുത്തുള്ളി -5 അല്ലി  ഇഞ്ചി
ചെറിയ കഷ്ണം ചതച്ചത്  
പച്ചമുളക് -2 എണ്ണം  
കറി വേപ്പില, ഉപ്പു - ആവശ്യത്തിന്  
ചതച്ച മുളക് - 1 ടേബിള്‍ സ്പൂണ്‍  
തേങ്ങ ചിരകിയത് - ഒരു പിടി  
വെളിച്ചെണ്ണ - ആവശ്യത്തിന്  
കടുക്, ഉഴുന്ന്, വറ്റല്‍ മുളക്, വേപ്പില - കടുക് വറക്കാന്‍

വേവിച്ച ഇടിയന്‍ ചക്ക നന്നായി ഉടച്ചെടുക്കുക. ഒരു ചീന ചട്ടി അടുപ്പില്‍ വച്ച് എണ്ണ ഒഴിക്കുക, ചൂടാകുമ്പോള്‍ കടുക്, ഉഴുന്ന്, വറ്റല്‍ മുളക്, വേപ്പില ഇവ ഇട്ടു മൂപ്പിക്കുക. ഉഴുന്ന് ബ്രൗണ്‍ നിറം ആകുന്നത് വരെ ചൂടാക്കണം. ഇതിലേക്ക് ഉള്ളി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇവ വേവുമ്പോള്‍ ചതച്ച മുളക് ചേര്‍ക്കുക, മുളക് നന്നായി മൂത്തു കഴിയുമ്പോള്‍ ചിരകിയ തേങ്ങയും ഉടച്ചെടുത്ത ഇടിച്ചക്കയും ചേര്‍ത്ത് ഉപ്പും ഇളക്കുക. സ്വാദിഷ്ടമായ ഇടിച്ചക്ക തോരന്‍ റെഡി. 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait