മസാല പാസ്ത തയ്യാറാക്കാം ഞൊടിയിടയില്‍

Published on 01 April 2018 11:33 am IST
×

വെക്കേഷനായാല്‍ വീട്ടില്‍ അടങ്ങിയിരിക്കില്ല കുട്ടികള്‍. കളിച്ച് തിമിര്‍ത്ത് വൈകുന്നേരമാകുമ്പോള്‍ എത്തും അമ്മേ വിശക്കുന്നു എന്നും പറഞ്ഞ്. കുട്ടികള്‍ക്കായി വെറൈറ്റിയായി ഉണ്ടാക്കാം മസാല പാസ്ത.

പാസ്ത അരകപ്പ് 
കാരറ്റ് ചെറുതായ് അരിഞ്ഞത് കാല്‍ കപ്പ് 
കാപ്‌സിക്കം ഒന്ന് ചെറുതായി അരിഞ്ഞത് 
ഉള്ളി ഒന്ന് ചെറുതായി അരിഞ്ഞത് 
തക്കാളി സോസ് കാല്‍കപ്പ് 
വെളുത്തുള്ളി, ഇഞ്ചി കൊത്തിയരിഞ്ഞത് ഒരു സ്പൂണ്‍
വെളിച്ചെണ്ണ രണ്ട് സ്പൂണ്‍ 
കുരുമുളക് പൊടി ഒരു സ്പൂണ്‍ 
മുളക് പൊടി ഒരു സ്പൂണ്‍ 
മഞ്ഞള്‍പ്പൊടി ഒരു സ്പൂണ്‍
ഉപ്പ് ആവശ്യത്തിന് 

പാസ്ത ഉപ്പിട്ട് അരക്കപ്പ് വെള്ളത്തില്‍ വേവിക്കുക. മറ്റൊരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക. ഇതിലേക്ക് ഉള്ളിയും കാപ്‌സിക്കവും കാരറ്റ് ചുരണ്ടിയതും ഇട്ട് നന്നായി വഴറ്റുക. കുറച്ച് മൂത്ത് വരുമ്പോള്‍ തക്കാളി സോസ് ഒഴിച്ച് വഴറ്റുക. ഇതില്‍ മുളക് പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി ഇവയിട്ട് നന്നായി ഇളക്കുക. ഈ മസാലയിലേക്ക് വേവിച്ച വച്ച പാസ്തയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait