ഊണിന് തക്കാളി തേങ്ങാ പുളി

Published on 31 March 2018 3:54 pm IST
×

ഊണിന് ഇന്ന് സ്‌പെഷ്യല്‍ ഒന്നുമില്ല എന്നോര്‍ത്ത് വിഷമിക്കുകയാണോ. എന്നാല്‍ ഇന്നത്തെ സ്‌പെഷ്യല്‍ തക്കാളി തേങ്ങയും പുളിയുമിട്ടതായ്‌ക്കോട്ടെ. 

 • തേങ്ങ തിരുമ്മിയത് അരമുറി 
 • മുളക് പൊടി 15ഗ്രാം 
 • മല്ലിപൊടി 20ഗ്രാം 
 • വറുത്ത ഉലുവ പൊടി 2ഗ്രാം
 • വാളന്‍ പുളി നെല്ലിക്ക വലിപ്പം വെള്ളത്തില്‍ കുതിര്‍ത്തത് 
 • പഴുത്ത തക്കാളി നാലായി മുറിച്ചത് 2 എണ്ണം 
 • കടുക് 5ഗ്രാം 
 • ഉണക്കമുളക് 3 എണ്ണം 
 • ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് 2 എണ്ണം
 • കറിവേപ്പില ആവശ്യത്തിന് 
 • ഉപ്പ് ആവശ്യത്തിന് 
 • വെളിച്ചെണ്ണ 30 ഗ്രാം 

 

തേങ്ങയും മുളക് പൊടിയും മല്ലിപൊടിയും ഉലുവാപ്പൊടിയും പുളിയും ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഒരു ചട്ടി ചുടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതിലേക്ക് ഉണക്ക മുളകും ചുവന്നുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിക്കുക. പിന്നീട് അരിഞ്ഞ തക്കാളി ചേര്‍ത്ത് രണ്ടു മിനുട്ട് വഴറ്റുക. അതിലേക്കു തേങ്ങാ അരച്ചതും ഒന്നര ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. കുറച്ചു തണുത്തതിനു ശേഷം വിളമ്പാം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait