തേങ്ങകൊത്തിട്ട ചെമ്മീന്‍ ഫ്രൈ

Published on 31 March 2018 3:39 pm IST
×

ചെമ്മീന്‍ തേങ്ങകൊത്തിട്ട് വച്ചത് വെക്കേഷനായി മകളും പേരക്കുട്ടികളും ഇന്നെത്തും വീട്ടില്‍ മകള്‍ക്ക് ഇഷ്ടം തേങ്ങകൊത്തിട്ട ചെമ്മീന്‍ ഫ്രൈ ആണ്. ഞൊടിയിടയില്‍ തയ്യാറാക്കാം തേങ്ങകൊത്തിട്ട ചെമ്മീന്‍ ഫ്രൈ.

1. ചെമ്മീന്‍ - ഒരു കിലോ 
2. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ 
3. മുളകുപൊടി, പിരിയന്‍ മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍  
4. കുരുമുളകുപൊടി - ഒരു  ടീസ്പൂണ്‍  
5. ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂണ്‍ 
6. വെളുത്തുള്ളി പേസ്റ്റ് - മുക്കാല്‍ ടീസ്പൂണ്‍  
7. മല്ലിപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍  
8. ഗരംമസാലപ്പൊടി - രണ്ടു നുള്ള് 
9. തേങ്ങാക്കൊത്ത് - കാല്‍ക്കപ്പ് 
10. സവാള - 2 എണ്ണം 
11. തക്കാളി - ഒന്ന് 
12. തൈര് - ഒരു സ്പൂണ്‍ 
13. കറിവേപ്പില, മല്ലിയില  
14. എണ്ണ, ഉപ്പ് - ആവശ്യത്തിന്

ചെമ്മീന്‍ കഴുകി വൃത്തിയാക്കി ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി, ലേശം തൈര് എന്നിവ മിക്‌സ് ചെയ്ത  പേസ്റ്റ് പുരട്ടി വയ്ക്കുക. എണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ ആദ്യം കറിവേപ്പില വറുത്തു കോരുക(കൂടുതല്‍ രുചി കിട്ടാനാണ്). പിന്നീട് ചെമ്മീന്‍ പാകത്തിന് വറുത്തു കോരുക. ബാക്കി വരുന്ന എണ്ണ വേറൊരു പാനില്‍ ഒഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,  കറിവേപ്പില, പച്ചമുളക്, തേങ്ങാക്കൊത്ത് എന്നിവ ഓരോന്നും മൂക്കുന്നതിനുസരിച്ച് യഥാക്രമം ചേര്‍ത്ത് വഴറ്റുക.

ഒരു കപ്പ് സവാള അരിഞ്ഞത് ചേര്‍ക്കുക. സവാളയ്ക്കും ഇനി ചേര്‍ക്കാന്‍പോകുന്ന തക്കാളിക്കും വേണ്ട ഉപ്പ് ചേര്‍ക്കുക. നന്നായി വഴന്നാല്‍ തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ക്കാം. വെള്ളത്തിന്റെ അംശം ഏകദേശം കുറഞ്ഞുതുടങ്ങുമ്പോള്‍ മഞ്ഞള്‍പ്പൊടി, പിരിയന്‍ മുളകുപൊടി, മല്ലിപ്പൊടി, മസാല, കുരുമുളകുപൊടി എന്നിവ ചേര്‍ക്കാം. ഇനി വറുത്തുവച്ച ചെമ്മീന്‍ ചേര്‍ത്ത് തുടരെ വഴറ്റുക. വെള്ളത്തിന്റെ അംശം പൂര്‍ണമായും മാറി അത്യാവശ്യം ഡ്രൈ ആകുന്നതു വരെ വഴറ്റണം. തീ ഓഫ് ചെയ്ത് കറിവേപ്പില, മല്ലിയില എന്നിവ വച്ച് അലങ്കരിക്കുക.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait