സ്വാദിഷ്ടമായ പിസ ദോശ ചുടാം

Published on 29 March 2018 9:54 am IST
×

നല്ല ചൂടു ദോശ, പൂപോലുള്ള ഇഡ്ഡലി, ആവി പറക്കുന്ന പുട്ട്... വായില്‍ വെള്ളമൂറാന്‍ ഇത് തന്നെ ധാരാളം. പക്ഷേ ഇക്കാലത്ത് കുട്ടികള്‍ക്ക് ഇത്തരം ഹെല്‍ത്തി ഭക്ഷണം കഴിക്കാന്‍ മടിയാണ്. അവര്‍ക്ക് പിസ്സയോ ബര്‍ഗ്ഗറോ ഒക്കെ മതി. ഫാസ്റ്റ് ഫുഡ് കഴിച്ച് അമിത വണ്ണവും രോഗവും ഇല്ലാതാക്കാന്‍ വീട്ടില്‍തന്നെയുണ്ടാക്കാം ഫാസ്റ്റ് ഫുഡ് പോലുള്ള ബ്രേക്ക് ഫാസ്റ്റ്. കുട്ടികള്‍ക്കിഷ്ടമാവുന്ന പിസ ദോശ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

പച്ചരിയില്‍ അല്‍പ്പം ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ത്തത് 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
പിസാ സോസ്/ ടോമാറ്റോ സോസ്  രണ്ട് ടേബിള്‍ സ്പൂണ്‍ 
സവാള (ചെറുതായി അരിഞ്ഞത്)   
തക്കാളി  (ചെറുതായി അരിഞ്ഞത്)  
കാപ്‌സിക്കം (ചെറുതായി അരിഞ്ഞത്)  
ചീസ്  ഒന്നര സ്പൂണ്‍

കുതിര്‍ത്തെടുത്ത പച്ചരിയും ഉഴുന്നും വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ദോശ തവയിലേക്ക് ഒഴിച്ച് പരത്തുക. പിസാ സോസ്/ ടോമാറ്റോ സോസോ ദോശയിലേക്ക് ചേര്‍ക്കാം. ശേഷം ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും തക്കാളിയും കാപ്‌സിക്കവും ചീസും ചേര്‍ത്ത് അടച്ചു വച്ച് വേവിക്കാം. പാകം ചെയ്യുമ്പോള്‍ ഗ്യാസിന്റെ തീ കുറച്ചു വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദോശ പാകമാകുമ്പോള്‍ ചീസ് തക്കാളിയും സവാളയും കാപ്‌സിക്കവുമായി ഉരുകി ചേരും. നിമിഷ നേരം കൊണ്ട് പിസാ ദോശ തയാറാക്കാം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait