മഷ്‌റൂം കൊതിയര്‍ക്കായി പെപ്പര്‍ മഷ്‌റൂം മസാല 

Published on 11 March 2018 12:27 pm IST
×

മഷ്‌റൂം - 500 ഗ്രാം  
സവാള - 1   
തക്കാളി - 1 ചെറുത്  
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂണ്‍  
ജീരകം - 1/4 ടീ സ്പൂണ്‍  
കടുക് - 1/4 ടീ സ്പൂണ്‍  
പച്ചമുളക് - 2  
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍  
മല്ലിപ്പൊടി - 1 ടീസ്പൂണ്‍  
മുളകുപൊടി - 1/2 ടീസ്പൂണ്‍  
ഗരംമസാല - 1/4 ടീസ്പൂണ്‍  
എണ്ണ - 2 ടേബിള്‍ സ്പൂണ്‍  
മല്ലിയില - ആവശ്യത്തിന്  
ഉപ്പ് - ആവശ്യത്തിന് 
കുരുമുളക് -  ഒരു ടീസ്പൂണ്‍ ജീരകം -  ഒരു ടീസ്പൂണ്‍ വെളുത്തുള്ളി - ഒരു ടീസ്പൂണ്‍ ഇവ ചേര്‍ത്ത് അരച്ച് വയ്ക്കുക. പാനില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകും ജീരകവും വറക്കുക. അതിലേക്കു ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, സവാള എന്നിവ ഇട്ടു വഴറ്റുക. സവാള ബ്രൗണ്‍ നിറം ആവുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. അതിലേക്കു മഞ്ഞപ്പൊടി, മുളക് പൊടി , മല്ലിപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് മഷ്‌റൂം ചേര്‍ത്ത് നന്നായിളക്കി 6-7 മിനിറ്റു അടച്ചു വേവിക്കുക. ചതച്ചു വെച്ചിരിക്കുന്ന കുരുമുളക് മസാല ചേര്‍ത്ത് 5 മിനിറ്റു കൂടി വേവിക്കുക. മല്ലിയില ചേര്‍ത്ത് വിളമ്പാം


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait