കൂട്ടുകാരിയെ അമ്പരപ്പിക്കാന്‍ കാശ്മീരി ചിക്കന്‍

Published on 06 March 2018 12:38 pm IST
×

പെട്ടെന്ന് ആരെങ്കിലും വിരുന്ന് വരുന്നുമ്പോള്‍ വീട്ടുകാരിക്ക് ആകെ ടെന്‍ഷനാണ്. വരുന്നത് കൂട്ടികാരിയാണെങ്കില്‍ പറയുകയേ വേണ്ട. കൂട്ടുകാരിയെ അത്ഭുതപ്പെടുത്താനും ആളാവാനും എന്താ ചെയ്യുകയെന്ന് ഓര്‍ത്ത് ടെന്‍ഷനടിക്കും. ഭക്ഷണപ്രിയയായ കൂട്ടുകാരിയെ ഇംപ്രസ് ചെയ്യിക്കാന്‍ ഭക്ഷണത്തില്‍കൂടിയെ സാധിക്കൂ. അതിനായി ഒരുഗ്രന്‍ ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കാം. അതും നല്ല ചുവന്ന കാശ്മീരി ചിക്കന്‍.

ആവശ്യമുള്ള ചേരുവകള്‍: 
ചിക്കന്‍ ചെറിയ കഷണങ്ങള്‍ ആക്കിയത് -ഒരു കിലോ 
കശ്മീരി മുളകുപൊടി -രണ്ടു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍  
മല്ലിപ്പൊടി -ഒരു ടേബിള്‍സ്പൂണ്‍ 
ഗരം മസാല -കാല്‍ ടീസ്പൂണ്‍ 
ഉപ്പ് -ആവശ്യത്തിന് 
പട്ട -ഒരു ചെറിയ കഷ്ണം  
ഗ്രാമ്പു -നാല് എണ്ണം 
ഏലക്ക -രണ്ട് എണ്ണം 
സവാള ചെറുതായരിഞ്ഞത് - രണ്ട് എണ്ണം 
തക്കാളി -രണ്ട് എണ്ണം 
വറ്റല്‍ മുളക്-12 എണ്ണം  
കശ്മീരി മുളകുപൊടി -ഒരു ടേബിള്‍സ്പൂണ്‍  
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍  
മല്ലിപ്പൊടി -ഒരു ടേബിള്‍സ്പൂണ്‍ 
ഗരം മസാല -അര ടീസ്പൂണ്‍
ഇഞ്ചി,വെളുത്തുള്ളി അരച്ചത് -ഒരു ടീസ്പൂണ്‍ വീതം  
ചിക്കന്‍ സ്റ്റോക് -ഒരു ക്യൂബ്.
ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിച്ച തക്കാളി തൊലി കളഞ്ഞു മിക്സിയില്‍ അരച്ചെടുത്ത് മാറ്റി വയ്ക്കുക. വറ്റല്‍ മുളക് വെള്ളത്തില്‍ കുതിര്‍ത്തു വെച്ച് നന്നായി അരച്ച് മാറ്റി വയ്ക്കുക. ഒന്ന് മുതല്‍ 6 വരെയുള്ള ചേരുവകള്‍ ചിക്കനില്‍ പുരട്ടി അരമണിക്കൂര്‍ വെച്ചതിന് ശേഷം എണ്ണയില്‍ പൊരിച്ചെടുത്തു മാറ്റിവയ്ക്കുക. ചിക്കന്‍ പൊരിച്ചെടുത്ത അതെ എണ്ണയിലേക്ക് പട്ട, ഗ്രാമ്പു ഇവ ചേര്‍ത്ത് പൊട്ടുമ്പോള്‍ ചെറുതായരിഞ്ഞ സവാളയിട്ട് നന്നായി വഴറ്റുക. അതിലേക്ക് ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത്, പച്ച മണം മാറി വരുന്നതുവരെ വഴറ്റിയതിനു ശേഷം അരച്ചുവെച്ച തക്കാളി ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല ഇവ ഓരോന്നായി ചേര്‍ത്തിളക്കി അരച്ച് വെച്ച വറ്റല്‍ മുളകും ചേര്‍ത്ത് അല്‍പ്പസമയം ചെറിയ തീയില്‍ അടച്ചുവയ്ക്കുക. ഒന്ന് കുറുകിവരുമ്പോള്‍ അതിലേക്ക് ചിക്കന്‍ സ്റ്റോക്ക്, ജീരകം ഇവ ചേര്‍ത്തിളക്കി പൊരിച്ചുവെച്ച ചിക്കനും ചേര്‍ത്ത് രണ്ടുമിനിറ്റ് തിളപ്പിക്കുക. മല്ലിയില വിതറി വിളമ്പാം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait