സോയ ചങ്ക്സ് വെജിറ്റബിള്‍ ഫ്രൈഡ് റൈസ്

Published on 28 February 2018 11:40 am IST
×

ബസ്മതി റൈസ് -2 കപ്പ്  
നെയ്യ്/ബട്ടര്‍- 50 ഗ്രാം 
ഏലക്കാ- 3 എണ്ണം  
കറുവ പട്ട -2 കഷണം 
ഗ്രാമ്പൂ -5 എണ്ണം  
കിസ്മിസ് (ഉണക്ക മുന്തിരി)- 50 ഗ്രാം,
അണ്ടിപ്പരിപ്പ് -50 ഗ്രാം  
കുരുമുളക് പൊടി -2 നുള്ള്.  
ബീന്‍സ് -50 ഗ്രാം 
ക്യാരറ്റ് -1 എണ്ണം 
സവാള- 1 എണ്ണം  
ഉപ്പ് -പാകത്തിന്  
സോയ ചങ്ക്സ് വെള്ളത്തില്‍ കുതിര്‍ത്തു പിഴിഞ്ഞത് 1 കപ്പ് ഉപ്പും കുരുമുളക് പൊടിയും പുരട്ടിയത്  
സ്പ്രിങ് ഒനിയന്‍- അലങ്കരിക്കാന്‍

ബസ്മതി റൈസ് കഴുകി 1/2 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം വെള്ളമൂറ്റിയെടുക്കുക. വെള്ളമൂറ്റിയ ബസ്മതി റൈസ് അല്‍പം ബട്ടര്‍/നെയ്യ് ചേര്‍ത്ത് ഒരു ഫ്രൈയിംഗ് പാനില്‍ അടുപ്പത്ത് വച്ച് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ തുടരെ ഇളക്കുക. ഒരു പാത്രത്തില്‍ ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, 2 സ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. വറുത്തെടുത്ത ബസ്മതി റൈസ് തണുത്തതിനു ശേഷം തിളച്ച വെള്ളത്തിലേയ്ക്ക് ഇട്ട് 12 മിനിട്ട് വേവിക്കുക. വെന്ത ബസ്മതി റൈസ് നന്നായി വാര്‍ത്തെടുക്കുക. വാര്‍ത്തെടുത്ത ബസ്മതി റൈസ് കുറേശ്ശെ, ഒരു ഫ്രൈയിംഗ് പാനില്‍ കുറച്ച് നെയ്യൊഴിച്ച് ചെറുതായി വറുത്തെടുക്കുക. ചെറുതായി അരിഞ്ഞ സവാള സ്വര്‍ണ നിറമാവുന്നതുവരെ എണ്ണയില്‍ വറുത്ത് കോരുക.
ചെറുതായി അരിഞ്ഞ സോയ ചങ്ക്സ്, ബീന്‍സ്, ക്യാരറ്റ് എന്നിവയും എണ്ണയില്‍ വറുത്തു കോരുക. കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ എണ്ണയിലോ നെയ്യിലോ വറുത്തു കോരുക. തയ്യാറാക്കിയ ബസ്മതി റൈസിന്റെ മുകളില്‍ പറഞ്ഞ പ്രകാരം തയ്യാറാക്കിയ സവാള, ബീന്‍സ്, ക്യാരറ്റ്, സോയ ചങ്ക്സ്, കിസ്മിസ് അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തിളക്കുക. കിസ്മിസ്, അണ്ടിപ്പരിപ്പ്, സ്പ്രിങ് ഒനിയന്‍ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait