അമൃതം പൊടി കൊണ്ട് ടേസ്റ്റി ബര്‍ഫി

Published on 28 February 2018 11:26 am IST
×

അമൃതംപൊടി -1കപ്പ്  
ഗോതമ്പ് പൊടി - കാല്‍ക്കപ്പ്  
പാല്‍ - അരക്കപ്പ്  
പഞ്ചസാര പൊടിച്ചത് - അരക്കപ്പ് 
നെയ്യ് - 50 മില്ലി  
പാല്‍പ്പൊടി - 2 ടേബിള്‍സ്പൂണ്‍  
പിസ്ത, ബദാം അരിഞ്ഞത് - ഗാര്‍ണിഷിങ്ങിന് ആവശ്യമുള്ളത്  
ഏലയ്ക്ക പൊടി - ഒരു നുള്ള്

ചുവടു കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ചു ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് അതിലേക്ക് അമൃതം പൊടിയും ഗോതമ്പും മിക്സ് ചെയ്ത് രണ്ടു മൂന്നു മിനിറ്റ് ഇളക്കുക. അതിലേക്ക് പാല്‍ ഒഴിച്ച് തുടരെത്തുടരെ ഇളക്കി വറ്റുമ്പോള്‍ പാല്‍പ്പൊടി ഇട്ടുകൊടുക്കുക. ഇതില്‍ പഞ്ചസാര പൊടിച്ചതും ഏലയ്ക്കാ പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി പാത്രത്തിന്റെ സൈഡില്‍ നിന്ന് ഇളകി വരുമ്പോള്‍ ഒരു ട്രേയില്‍ ബട്ടര്‍ പേപ്പര്‍ ഇട്ട് അതിലേക്ക് ഈ കൂട്ട് അമര്‍ത്തി വെച്ച് നട്സ് വിതറുക. ചൂടാറിയാല്‍ മുറിച്ചെടുക്കാം.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait