ചൂടുകാലത്ത് ദാഹവും ക്ഷീണവുമകറ്റാന്‍ ലസ്സി 

ലസ്സി ആരോഗ്യം സമ്മാനിക്കുന്ന ഹെല്‍ത്ത് ഡ്രിങ്ക് കൂടിയാണ്‌
Published on 26 February 2018 3:26 pm IST
×

ഊര്‍ജത്തെ ഉത്തേജിപ്പിക്കുന്ന ദ്രാവകരൂപത്തിലുള്ള പാനീയമാണ് ലസ്സി. ലസ്സിയില്‍ അടിസ്ഥാനപരമായി അടങ്ങിയിരിക്കുന്ന തൈരിന്റെയും പഞ്ചസാരയുടെയും എല്ലാ ഗുണങ്ങളും ശരീരം ആവാഹിച്ചെടുക്കും. ചൂടുകാലത്ത് ശരീരത്തില്‍ നിന്ന് ധാരാളം ജലാംശവും ധാതുക്കളും വിയര്‍പ്പിലൂടെ നഷ്ടമാകുന്നുണ്ട്. ഇത് ഒരു പരിധിവരെ നികത്താന്‍ ലസ്സിയില്‍ അടങ്ങിയിരിക്കുന്ന തൈരിനു സാധിക്കും. തളര്‍ച്ചയും ക്ഷീണവും അകറ്റുന്നതിനൊപ്പം, ശരീരത്തിനു കുളിര്‍മ നല്‍കാനുള്ള കഴിവ് ഈ പാനീയത്തിനുണ്ട്. ഏറെ പുളിപ്പില്ലാത്ത തൈരില്‍ പഞ്ചസാര അടിച്ചു ചേര്‍ത്തെടുക്കുന്ന പാനീയമാണു ലസ്സി. ആവശ്യമെങ്കില്‍ ലേശം ഉപ്പുകൂടി ചേര്‍ത്താല്‍ രുചിയേറും.

പഞ്ചാബിന്റെ സ്വന്തം പാനീയമാണു ലസ്സി. ദക്ഷിണേന്ത്യയിലാണു ലസ്സിക്ക് ആരാധകരേറെ.കാലം മാറിയതോടെ പലതരം പഴങ്ങളും മറ്റു മിശ്രിതവുമൊക്കെ ചേര്‍ത്തു വ്യത്യസ്ത രുചികളിലും നിറങ്ങളിലും പലതരം ലസി വിപണിയിലെത്തി. രുചിയേറിയ ഒരു നാടന്‍ പാനീയം എന്നതിലുപരി ഒരു ഹെല്‍ത്ത് ഡ്രിങ്ക് കൂടിയാണ് ലസ്സി. അത് ശരീരത്തിനു സമ്മാനിക്കുന്ന ആരോഗ്യഘടകങ്ങള്‍ ഏറെയാണ്. ഉപ്പിട്ട ലസ്സി, മധുരമുള്ള ലസ്സി, മാംഗോ ലസ്സി, ഭാംഗ് ലസ്സി, ചാസ്/ചാച്ച്, ആര്യന്‍, താഹ്ന്‍ എന്നിങ്ങനെയുള്ള പലവിധം ലസ്സികളാണ് ഇന്ന് വിപണിയില്‍ ലഭ്യമാകുന്നത്. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait