രുചികരമായ ഫ്രൈഡ് എഗ്ഗ് റോസ്റ്റ്

Published on 26 February 2018 12:08 pm IST
×

കോഴി മുട്ട -6 എണ്ണം 
സവാള ഉള്ളി - 4 എണ്ണം 
പച്ചമുളക് -3 എണ്ണം 
കറിവേപ്പില-5/6 
മുളക്പൊടി-2 ടേബിള്‍ സ്പൂണ്‍ 
മഞ്ഞള്‍പൊടി-1 ടേബിള്‍ സ്പൂണ്‍ 
എണ്ണ-3 ടേബിള്‍ 
ഉപ്പ്- ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ അര ടീസ്പൂണ്‍  മഞ്ഞള്‍ പൊടി, 1 ടീസ്പൂണ്‍ മുളക് പൊടി, ഉപ്പ് എന്നിവ അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. കോഴി മുട്ട പുഴുങ്ങി അതില്‍ കത്തി കൊണ്ട് വര ഇടുക. എന്നിട്ട്  ഓരോന്നും എടുത്തു ഈ പേസ്റ്റ് അതില്‍ പുരട്ടുക. 10 മിനിട്ട് കഴിഞ്ഞ് എണ്ണയില്‍ പൊരിച്ചു എടുക്കുക. ശേഷം അതേ എണ്ണയില്‍ തന്നെ ഉള്ളി, പച്ചമുളക്, കറിവേപ്പില എല്ലാം ഇട്ടു വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ പൊടിയും,1 ടേബിള്‍ സ്പൂണ്‍ മുളക്പൊടിയും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി പിന്നീട് ഫ്രൈ ചെയ്ത കോഴിമുട്ടയിട്ട് ഒന്നിളകി വാങ്ങി വയ്ക്കുക.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait