അമൃതം പൊടി കൊണ്ട്‌ ഈന്തപ്പഴം സ്‌പോഞ്ച് കേക്ക് 

Published on 25 February 2018 2:03 pm IST
×

അമൃതം പൊടി - 2കപ്പ് 
ബേക്കിങ് പൗഡര്‍ - ആവശ്യത്തിന്  
മുട്ട - 2 എണ്ണം 
ഉപ്പ് -ഒരു നുള്ള് 
പഞ്ചസാര - ആവശ്യത്തിന് 
ഓയില്‍ - അരക്കപ്പ് 
പാല്‍ - അരക്കപ്പ് 
വാനില എസ്സെന്‍സ് - 3 ഡ്രോപ്‌സ് 
ഈന്തപ്പഴം - ആവശ്യത്തിന്
അമൃതം പൊടി മൂന്ന് തവണ അരിച്ച് എടുക്കണം. ഒരുപാട് തരി ഉള്ളതിനാല്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലേക്ക് ബേക്കിങ് പൗഡര്‍ ചേര്‍ത്ത് അരിച്ചു വെയ്ക്കുക. മുട്ട ബീറ്റ് ചെയ്തതിലേക്ക് ഉപ്പ്, പഞ്ചസാര പൊടിച്ചത്, ഓയില്‍, പാല്‍, വാനില എസ്സെന്‍സ് എന്നിവ യഥാക്രമം ചേര്‍ത്ത് ബീറ്റ് ചെയ്ത് അരിച്ചു വെച്ച അമൃതം പൊടി കൂട്ട് ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യണം. കുക്കറില്‍ ഓയിലോ ബട്ടറോ സ്‌പ്രെഡ് ചെയ്ത് കേക്ക് കൂട്ട് ഒഴിക്കുക. വിസില്‍ മാറ്റി അര മണിക്കൂര്‍ കുറഞ്ഞ തീയില്‍ വെയ്ക്കണം. പകുതി വേവില്‍ ഈന്തപ്പഴം ചെറുതായി അരിഞ്ഞത് മുകളില്‍ ഇട്ടു കൊടുക്കാം. താഴോട്ടു പോകാതിരിക്കാന്‍ ആണ് പകുതി വേവില്‍ ഇടുന്നത്. ഒരു നൈഫ് വെച്ച് കുത്തി നോക്കി ഒട്ടിപ്പിടിച്ചില്ലെങ്കില്‍ തീ ഓഫ് ചെയ്യാം. ഒട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ 10 മിനിറ്റ് കൂടി വെയ്ക്കാം. കുക്കറിന്റെ അടിയില്‍ ദോശ തവ വെച്ചും ചെയ്യാവുന്നതാണ്. ശേഷം തുറന്നു സെര്‍വ് ചെയ്യാം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait