കറിമസാലകളിലെ മായം കണ്ടെത്താം

Published on 12 February 2018 1:34 pm IST
×

വിപണിയില്‍ നിന്നും വാങ്ങി നമ്മളുപയോഗിക്കുന്ന മിക്ക കറിമസാലകളും ഭക്ഷണത്തില്‍ നല്ല രുചിയുണ്ടാക്കുക മാത്രമല്ല നമ്മളെ മാരകരേഗത്തിലേക്ക് തള്ളി വിടുകയും ചെയ്യും. വിപണിയില്‍ നിന്നും ലഭിക്കുന്ന പാക്കറ്റ് കറിക്കൂട്ടുകളിലെ മായം കണ്ടെത്താന്‍ ചില പൊടിക്കൈകള്‍ ഇതാ... 

മുളക്‌പൊടി

പാക്കറ്റ് മുളക് പൊടിയില്‍ നിരോധിച്ച കീടനാശിനി പ്രൊഫനഫോസിന്റെ അംശം കണ്ടെത്തിയിരുന്നു. നമ്മള്‍ ഉപയോഗിക്കുന്ന പൊടിയില്‍ ഇത് ഉണ്ടോ എന്നറിയാന്‍ ഒരു സ്പൂണ്‍ മുളക് പൊടി ഒരു ഗ്ളാസ് വെള്ളത്തിലേക്ക് വിതറുക. 

മഞ്ഞള്‍പൊടി

മഞ്ഞള്‍പൊടിയില്‍ മായമുണ്ടോ എന്നറിയാന്‍ വെള്ളത്തില്‍ കലക്കി നോക്കിയാല്‍ മതി. നന്നായി മഞ്ഞനിറം വെള്ളത്തില്‍ പടരുന്നുവെങ്കില്‍ ലെഡ് ക്രോമസേറ്റ് പോലെയുള്ള രാസ വസ്തുക്കള്‍ നിറം ചേര്‍ക്കാനായി ഉപയോഗിച്ചുവെന്ന് മനസിലാക്കാം. 

ഗരംമസാലപ്പൊടി

ഗരംമസാലപ്പൊടിയില്‍ അളവ് കൂട്ടാന്‍ അന്നജം ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.ഇതറിയാന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ മസാലപ്പൊടി ചേര്‍ത്ത് അതിലേക്ക് അയഡിന്‍ 
 ലായനി ഒഴിക്കുക.നീല നിറം ഉണ്ടാവുന്നുണ്ടെങ്കില്‍ അന്നജം ചേര്‍ത്തിട്ടുണ്ട് എന്ന് മനസ്സിലാക്കാം. 

കായം പൊടി

കായം പൊടി കലക്കി അല്‍പം നേരം വെയ്ക്കുക.മണ്ണ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഗ്ലാസിനടിയില്‍ അടിയുന്നതായി കാണാം


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait