കുട്ടികുറുമ്പന്മാര്‍ക്കായി കൊതിയൂറും പാസ്ത

Published on 12 February 2018 12:15 pm IST
×

ചേരുവകള്‍

1.പാസ്ത- 1 കപ്പ്

2.മൈദ-2 ടേബിള്‍ സ്പൂണ്‍

3.ബട്ടര്‍ 2 ടേബിള്‍സ്പൂണ്‍

4.പാല്‍ 1 കപ്പ്

5.പഞ്ചസാര 1/2ടീസ്പൂണ്‍

6.ഒറിഗാനോ 1/2 ടീസ്പൂണ്‍

7.ചീസ്(ഗ്രേറ്റഡ്) 1/4 കപ്പ്

8.കുരുമുളക്‌പൊടി 1/4 ടീസ്പൂണ്‍

പാസ്ത കുറച്ച് വെള്ളവും ഉപ്പും,എണ്ണയും(ഒലിവു ഓയില്‍) ചേര്‍ത്ത് വേവിക്കുക. വെള്ളം കളഞ്ഞ ശേഷം മാറ്റി വെക്കുക. സോസിനു വേണ്ടി, ഒരു പാനില്‍ ബട്ടര്‍ ഉരുക്കി അതിലേക്കു മൈദ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് ഇളക്കി കുറുകി വരുന്ന വരെ വേവിക്കുക. ഇതില്‍ ഉപ്പു, പഞ്ചസാര, കുരുമുളക് പൊടി, ഒറിഗാനോ ചേര്‍ത്ത് ഇളക്കുക. ഗ്രേറ്റ് ചെയ്ത ചീസും ചേര്‍ത്ത് ഇളക്കി വേവിച്ച പാസ്തയിലേക്കു ചേര്‍ത്ത് മിക്സ് ചെയ്യുക.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait