ഇലകളുടെ രുചി വൈഭവങ്ങള്‍

Published on 07 February 2018 4:32 pm IST
×

 
കണ്ണൂര്‍: നാട്ടിന്‍പുറത്തെ രുചികള്‍ക്കെന്നും പ്രത്യേക രുചിയാണ്. കാച്ചിലും ചേനയും ചീരയും തവരയുമെല്ലാം കറികളുണ്ടാകാന്‍ മാത്രമല്ല തായ്, അറേബ്യന്‍ വിഭവങ്ങളും ഇതുകൊണ്ട് ഉണ്ടാക്കാം. പോലീസ് മൈതാനിയില്‍ നടക്കുന്ന അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ പുഷ്പോത്സവത്തില്‍ ഇലകളുടെയും കിഴങ്ങിന്റെയും ഫ്ളേവറുകളുള്ള ചെറുപലഹാരവും പായസവും ബിരിയാണിയും ചോക്ലേറ്റും പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ കാഴ്ചക്കാര്‍ അമ്പരന്നു.

തൊടിയിലെ ഇലകള്‍ക്കും കായ്കള്‍ക്കും ഇത്രയും രുചികള്‍ സാധ്യമാവുമോ എന്ന സംശയമായി പലര്‍ക്കും. സംശയം ചോദിക്കുന്നവര്‍ക്ക് ഉത്തരം ഇത് രുചിച്ച് നോക്കിക്കോളൂ എന്ന് മാത്രം. വിവിധ മത്സരങ്ങളില്‍ പാചകറാണിമാരായ സുജ, രജനി സുജിത്ത്, ലക്ഷ്മി പട്ടേരി, വസന്ത ശിവരാജ് എന്നീ നാലുപേരാണ് ഫുഡ് ഫെസ്റ്റില്‍ പങ്കെടുത്തത്. ഓരോരുത്തരുടെയും പരീക്ഷണങ്ങള്‍ ഒന്നിന് ഒന്ന് മെച്ചം. ഇതൊക്കെ എങ്ങനെ കണ്ടെത്തി എന്ന് ചോദിച്ചാല്‍ കിഴങ്ങുകളും ഇലകളും കൊണ്ട് തയ്യാറാക്കാനാവാത്ത എന്തുണ്ട് എന്നാണ് ഇവരുടെ മറുചോദ്യം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait