കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

നടന്‍ കെ.ടി.എസ് പടന്നയില്‍ അന്തരിച്ചു 

Published on 22 July 2021 9:48 am IST
×

കൊച്ചി: പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ കെ.ടി സുബ്രഹ്മണ്യന്‍ എന്ന കെ.ടി.എസ് പടന്നയില്‍ (88)  അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കടവന്തറയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 

നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെ.ടി.എസ് പടന്നയില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. 1990കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയില്‍ പെട്ടിക്കട നടത്തിയിരുന്നു. 140ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവ ആണ് ആദ്യ ചിത്രം. വൃദ്ധന്‍മാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള നടനായി അദ്ദേഹം മാറി. 

1956ല്‍ വിവാഹ ദല്ലാള്‍ എന്ന നാടകത്തിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് അഞ്ചുരൂപ പ്രതിഫലത്തില്‍ അമെച്ചര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു. പിന്നീട് പ്രൊഫഷണല്‍ നാടകരംഗത്ത് 50 വര്‍ഷം നീണ്ട അഭിനയ ജീവിതം. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങി ഒട്ടേറെ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പട്ടിണിയുടെ രുചിയും അധ്വാനത്തിന്റെ വിലയും ചെറുപ്പത്തില്‍ തന്നെ മനസിലാക്കിയിരുന്നു. കൂലിപ്പണിക്കാരനായ കൊച്ചുപടന്നയില്‍ തായിയുടെയും കയര്‍ത്തൊഴിലാളിയായ മാണിയുടെയും ആറുമക്കളില്‍ ഇളയവനായിരുന്ന സുബ്രഹ്മണ്യന്‍. അരി വാങ്ങാന്‍ കാശില്ലാതെ ആഞ്ഞിലിക്കുരു ചുട്ടും വാഴത്തട വേവിച്ചും കഴിച്ച് വിശപ്പടക്കിയ കുട്ടിക്കാലം. ക്ലാസില്‍ അഞ്ച് സുബ്രഹ്മണ്യന്‍മാര്‍ വേറെ ഉണ്ടായിരുന്നതിനാല്‍ അധ്യാപകന്‍ കുര്യന്‍ മാഷാണ് കെ.ടി.എസ് പടന്നയില്‍ എന്നു പേരിട്ടത്. ഫീസ് അടയ്ക്കാന്‍ പണമില്ലാതെ വന്നതിനാല്‍ ആറാം ക്ലാസില്‍ പഠിപ്പ് അവസാനിച്ചു. 12 വയസുമുതല്‍ വിവിധ ജോലികള്‍ ചെയ്തു. ചെയ്യാത്ത ജോലികള്‍ ഒന്നുമില്ല. മാതാപിതാക്കള്‍ക്ക് വയ്യാതായതിനെത്തുടര്‍ന്ന് 22ാം വയസില്‍ വീട്ടുചുമതല പൂര്‍ണമായും പടന്നയിലിനായി. 35ാം വയസിലാണ് വിവാഹിതനാകുന്നത്. പരേതയായ രമണിയാണ് ഭാര്യ. മക്കള്‍: ശ്യാം, സ്വപ്ന, സന്നന്‍, സാല്‍ജന്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait