കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

കോവിഡ് പ്രതിരോധം: ഡി,സി കാറ്റഗറിക്കായി നാളെ പ്രത്യേക യോഗം 

Published on 21 July 2021 8:32 pm IST
×

കണ്ണൂര്‍: ടി.പി.ആര്‍ നിരക്ക് അഞ്ച് ശതമാനത്തില്‍ ത്തില്‍ താഴെയാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ക്കായി ഇപ്പോഴും ഡി കാറ്റഗറിയില്‍ തുടരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, സെക്രട്ടറി, ഭരണസമിതി അധ്യക്ഷന്മാര്‍ എന്നിവരുടെ പ്രത്യേക യോഗം നാളെ കലക്ട്രേറ്റില്‍ വിളിച്ച് ചേര്‍ക്കും. കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വൈകുന്നേരം മൂന്നുമണി മുതല്‍ നാല് വരെയാണ് യോഗം. നാല് മണിക്ക് സി കാറ്റഗറിയില്‍പ്പെട്ട ഉദ്യോഗസ്ഥ, ജനപ്രതിനിധികളുടെ യോഗവും ചേരും. 

നിലവില്‍ ജില്ലയില്‍ നാല് പഞ്ചായത്തുകള്‍ കൂടെ എ കാറ്റഗറിയിലേക്ക് വന്നു. ന്യൂമാഹി, പേരാവൂര്‍, പാട്യം, പയ്യാവൂര്‍ പഞ്ചായത്തുകളാണ് എ കാറ്റഗറിയായത്. കഴിഞ്ഞ ആഴ്ച രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് ജില്ലയില്‍ എ കാറ്റഗറിയില്‍ ഉണ്ടായിരുന്നത്. ബി കാറ്റഗറിയില്‍ മൂന്നും സി കാറ്റഗറിയില്‍ നാലും പഞ്ചായത്തുകള്‍ പുതുതായി വന്നു. ഇതോടെ ബി കാറ്റഗറിയില്‍ 28 ഉം (കഴിഞ്ഞ തവണ 25), സി കാറ്റഗറിയില്‍ 39 ഉം  (കഴിഞ്ഞ തവണ 35), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി. ഡി കാറ്റഗറിയില്‍ ഒമ്പത് പഞ്ചായത്തുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണ 19 ഉണ്ടായിരുന്നിടത്ത് 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് ജില്ലയില്‍ ഇപ്പോള്‍ ഡി കാറ്റഗറിയിലുള്ളത്.

സി, ഡി കാറ്റഗറിയില്‍ ചാര്‍ജ് ഓഫിസര്‍മാരെ നിയമിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ അടിയന്തിര അധിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സി,ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ചാര്‍ജ് ഓഫിസര്‍മാരെ നിയമിച്ചുകൊണ്ട് ഉത്തരവായി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെതാണ് ഉത്തരവ്. 

കോവിഡ് അതിതീവ്ര വ്യാപനമുള്ളതും (കാറ്റഗറി ഡി), അതിവ്യാപനമുള്ളതുമായ (കാറ്റഗറി സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമാണ് ചാര്‍ജ് ഓഫിസര്‍മാരെ നിയമിച്ചിട്ടുള്ളത്. സബ്ബ് കലക്ടര്‍ ഉള്‍പ്പെടെ 24 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ നിയന്ത്രിക്കുന്നതിനായി ചാര്‍ജ് ഓഫിസര്‍മാര്‍ സ്ഥാപന സെക്രട്ടറിമാര്‍, സ്റ്റേഷന്‍ ഓഫിസര്‍ എന്നിവരുമായി അവലോകന യോഗം ചേര്‍ന്ന് ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണം. വാര്‍ഡുതലത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം വിലയിരുത്തണം. അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം, പോസിറ്റിവ് കേസുകളുടെ എണ്ണം എന്നിവയുടെ കണക്കുകള്‍ പരിശോധിക്കേണ്ടതുമാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait