കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

ബലിപെരുന്നാള്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

Published on 20 July 2021 9:05 pm IST
×

കണ്ണൂര്‍: കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ നടത്താന്‍ ജില്ലയിലെ മത സംഘടന ഭാരവാഹികളുടേയും ഉന്നതോദ്യോഗസ്ഥരുടേയും യോഗത്തില്‍ തീരുമാനിച്ചു. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. ബലിപെരുന്നാള്‍ ദിനം പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനയില്‍ 40 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ബലി മാംസത്തിനായി ആളുകള്‍ കൂട്ടംകൂടുന്ന നിലയുണ്ടാവരുത്. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ മുഴുവന്‍ പള്ളി കമ്മിറ്റി ഭാരവാഹികളും തയ്യാറാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. 

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലേയും പള്ളി കമ്മറ്റി ഭാരവാഹികളുടെ യോഗം അതത് സ്റ്റേഷന്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടന്നു. ബലി മാംസം വീടുകളില്‍ എത്തിച്ച് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതായും ബലി ദിനങ്ങളും സമയവും ക്രമീകരിച്ചതായും മത സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്താനും പ്രാര്‍ത്ഥനാ നമസ്‌ക്കാരത്തിനുള്ള മുസല്ല പ്രത്യേകമായി കരുതാനും വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അവര്‍ പറഞ്ഞു. മാനദണ്ഡമനുസരിച്ചുള്ള അകലം ക്രമീകരിച്ചാണ് പ്രാര്‍ത്ഥന നടത്തുക.

ജില്ലാതല യോഗത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ, സബ് കലക്ടര്‍ അനുകുമാരി, എ.ഡി.എം കെ.കെ ദിവാകരന്‍, തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി മേഴ്സി, ദുരന്ത നിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ അനില്‍ ജോസ്, മറ്റ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍, മത സംഘടനാ ഭാരവാഹികളായ ഉമ്മര്‍ ഉസ്താദ്, കെ,പി സലീം, ഡോ. സുല്‍ഫിക്കര്‍, സാജിദ് നദ്‌വി തുടങ്ങിയവര്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait