കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഭര്‍തൃമതി നാടുവിട്ടു 

Published on 20 July 2021 5:32 pm IST
×

ചന്തേര: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഗള്‍ഫുകാരന്റെ ഭാര്യയായ തൃക്കരിപ്പൂര്‍ സ്വദേശിനി ഒളിച്ചോടി. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ ബബിത (28) ആണ് നാടുവിട്ടത്. രണ്ടു വര്‍ഷം മുമ്പ് ഉദുമ കളനാട് സ്വദേശിയായ ഗള്‍ഫുകാരനെ വിവാഹം ചെയ്ത യുവതി ഇക്കഴിഞ്ഞ 16ന് തൃക്കരിപ്പൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയതായിരുന്നു. നേരം വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറി പരിശോധിച്ചപ്പോള്‍ യുവതി എഴുതിവെച്ച കത്ത് കണ്ടെത്തി. തുടര്‍ന്ന് പിതാവ് ചന്തേര പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ പാലക്കാട് സ്വദേശിയായ കിച്ചുവിനെ വിവാഹം കഴിച്ചതായി നാട്ടിലെ ബന്ധുവിന്റെ മൊബെലില്‍ യുവതി വിളിച്ചു പറഞ്ഞു. പോലിസ് ഈ നമ്പറില്‍ പിന്നീട് ബന്ധപ്പെട്ടിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. യുവതിയെ കണ്ടെത്താന്‍ ചന്തേര പോലിസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്. ഗള്‍ഫുകാരനുമായുള്ള ദാമ്പത്യ ബന്ധത്തില്‍ കുട്ടികളില്ല.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait