കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവുമായി പ്രതി കിണറ്റില്‍ ചാടി; വില്‍പനക്കാരായ രണ്ടുപേര്‍ പിടിയില്‍

Published on 20 July 2021 5:23 pm IST
×

പയ്യന്നൂര്‍: കഞ്ചാവു വില്‍പ്പനക്കിടെ എക്‌സൈസ് സംഘത്തെ കണ്ട് രണ്ടംഗ സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ കഞ്ചാവ് ശേഖരവുമായി പ്രതി കിണറ്റില്‍ ചാടി. എക്‌സൈസ് സംഘം സാഹസികമായി പ്രതിയെ പിടികൂടി അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി ഏഴോടെ തിമിരി നെടുഞ്ചാല്‍ ഞാറ്റു തൊട്ടിയിലാണ് സംഭവം. സ്ഥലത്തെ പ്രധാന കഞ്ചാവു വില്‍പ്പനക്കാരന്‍ വയക്കര കോക്കടവിലെ കാഞ്ഞിരത്തിങ്കല്‍ മൂട്ടില്‍ മനു (39) ആണ് 101 ഗ്രാം കഞ്ചാവ് ശേഖരവുമായി എക്‌സൈസ് സംഘത്തെ കണ്ട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ചാടിയത്. പിന്‍തുടര്‍ന്ന എക്‌സൈസ് സംഘം സാഹസികമായി പ്രതിയെ കിണറ്റില്‍ നിന്നും കഞ്ചാവുമായി പുറത്തെടുത്തു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കൂട്ടുപ്രതി ചിറ്റാരിക്കാല്‍ പാലാവയലിലെ വലിയ വീട്ടില്‍ ജിഷ്ണു(25)വിനെ സംഘം പിടികൂടി. 

രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ വി.മനോജ്, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് എം.രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.വി സനേഷ്, കെ.വി സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് വില്‍പനക്കായി ഉപയോഗിച്ച കെ.എല്‍ 60 ജി 1605 നമ്പര്‍ ഓട്ടോ ടാക്‌സി അധികൃതര്‍ കസ്റ്റഡിയിടുത്തു. 

അതേസമയം കുറ്റൂരില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 20 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. കുറ്റൂര്‍ മേനോന്‍കുന്ന് കോളനിയിലെ ടി.ജോണ്‍സണി(24)നെയാണ് റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.യുനസിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ വി.മനോജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ സൂരജ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait