കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

സംശയ രോഗം: ഭാര്യയെ തലക്കടിച്ചു കൊന്നു

Published on 20 July 2021 4:21 pm IST
×

ബേഡകം: സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് വിറകു തടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ബേഡകം കാഞ്ഞിരത്തിങ്കാല്‍ കുറത്തിക്കുണ്ട് കോളനിയിലെ ജാനകിയുടെ മകള്‍ സുമിത(23)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാമചന്ദ്രന്റെ മകന്‍ അരുണ്‍ എന്ന അനില്‍കുമാറി(24)നെ ബേഡകം പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് ബേക്കല്‍ ഡിവൈ.എസ്.പി സി.കെ സുനില്‍കുമാര്‍ സംഭവസ്ഥലത്തെത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. 

ഇന്ന് പുലര്‍ച്ചെ നാലോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ മദ്യപിച്ചെത്തിയ അനില്‍കുമാര്‍ ഭാര്യയുമായി വാക്കേറ്റത്തിലായിരുന്നു. അടുത്ത ഒരു ബന്ധുവായ യുവാവുമായി സുമിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റം നടന്നത്. ഇതിനിടയില്‍ സുമിതയെ മുറിക്കകത്ത് പൂട്ടുകയും ചെയ്തു. ഒരാഴ്ചക്കുള്ളില്‍ ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുമിതയെ മര്‍ദ്ദിക്കുകയും ചെയ്തു. പുലര്‍ച്ചെ നാലോടെ വാക്കേറ്റം മൂര്‍ച്ഛിക്കുകയും വിറകു തടികൊണ്ട് സുമിതയെ തലക്കടിച്ച് വീഴ്ത്തുകയുമായിരുന്നു. ഉടന്‍ ബേഡകം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. 

കോളനിയിലെ വിജനമായ പ്രദേശത്താണ് കൊല നടന്ന വീട്. ഇതിന് തൊട്ടു സമീപത്തായി മറ്റൊരു വീട് മാത്രമാണുള്ളത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയത്തിലായിരുന്ന അരുണും സുമിതയും രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് വയസുള്ള ആദിദേവ് എന്ന മകനുണ്ട്. കൊലപാതകം നടക്കുമ്പോള്‍ സുമിതയുടെ അമ്മ ജാനകിയും അരുണിന്റെ വല്യമ്മയും വീട്ടിലുണ്ടായിരുന്നു. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിദഗ്ധ പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനുമായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait