കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

സ്വര്‍ണക്കടത്ത്: കസ്റ്റംസ് സംഘം പയ്യന്നൂരിലും പരിയാരത്തും എത്തി

Published on 20 July 2021 3:48 pm IST
×

പയ്യന്നൂര്‍: സ്വര്‍ണകള്ളകടത്ത് കേസില്‍ വടകരയില്‍ നിന്നും കസ്റ്റംസ് പിടിയിലായ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിയുടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ കസ്റ്റംസ് സംഘം പയ്യന്നൂരിലും പരിയാരത്തും എത്തി. പയ്യന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും പരിശോധന തുടരുകയാണ്. ഇന്ന് രാവിലെ ചന്തേരയിലെത്തിയതിനു പിന്നാലെയാണ് സംഘം കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായി വിളയാങ്കോട് കുളപുറത്തും പരിയാരത്തും എത്തിയത്. കുളപ്പുറത്ത് കണ്ടെത്തിയ അര്‍ജുന്‍ ആയങ്കിയുടെ കാറിനെ ചുറ്റിപറ്റി അന്വേഷണം നടത്തുതോടൊപ്പം കാര്‍ അഴീക്കോട് നിന്നും ഇവിടെ എത്തിച്ച് ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഘത്തെ കുറിച്ചും സൂചന കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് അന്വേഷണം വ്യാപിപ്പിച്ചത്. പരിയാരത്ത് എത്തിയ കസ്റ്റംസ് സംഘം രണ്ടു വിഭാഗങ്ങളായി തിരിഞ്ഞാണ് അന്വേഷണം തുടങ്ങിയത്. നേരത്തെ കരിവെള്ളൂര്‍ കാഞ്ഞിരമുക്ക് സ്വദേശിക്കും ചീമേനി സ്വദേശിക്കും ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയുമായി സംഘം അന്വേഷണത്തിന് എത്തിയിരിക്കുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait