കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു; മന്ത്രി എ.കെ ശശീന്ദ്രന്റെ ശബ്ദരേഖ പുറത്ത്

Published on 20 July 2021 3:37 pm IST
×

ആലപ്പുഴ: യുവതിയെ കടന്നുപിടിച്ച എന്‍.സി.പി നേതാവിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്ത്. മന്ത്രി പെണ്‍കുട്ടിയുടെ അച്ഛനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പരാതിക്കാരിയുടെ പിതാവിനെയാണ് പരാതിക്കാര്യം പറഞ്ഞ് എ.കെ ശശീന്ദ്രന്‍ ബന്ധപ്പെട്ടത്. 

എന്‍.സി.പി സംസ്ഥാന ഭാരവാഹി പെണ്‍കുട്ടിയെ കടന്നുപിടിച്ച സംഭവം പ്രശ്‌നങ്ങളില്ലാതെ അടിയന്തരമായി നല്ല നിലയില്‍ തീര്‍ക്കണമെന്ന് പറഞ്ഞാണ് മന്ത്രി ഇടപെട്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സമയത്ത് മുതല്‍ ആരംഭിച്ച തര്‍ക്കമാണിത്. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക എന്‍.സി.പി നേതാവാണ്. എന്നാല്‍ പെണ്‍കുട്ടി യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. അന്ന് മുതല്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉപയോഗിച്ചതായി പരാതി ഉണ്ടായിരുന്നു. അതിനുശേഷം പെണ്‍കുട്ടി പരാതിയില്‍ പറയുന്ന എന്‍.സി.പി നേതാവിന്റെ കടയുടെ സമീപത്തുകൂടി പോകുമ്പോള്‍ അയാള്‍ കടയിലേക്ക് വിളിച്ചുകയറ്റി കയ്യില്‍ പിടിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 28ാം തീയതിയാണ് കുണ്ടറ പോലിസില്‍ പരാതിയെത്തിയത്. എന്നാല്‍ വിഷയം പഠിക്കട്ടെയെന്നായിരുന്നു പോലിസിന്റെ നിലപാട്. ഇതോടെ പെണ്‍കുട്ടി സിറ്റി പോലിസില്‍ അടക്കം പരാതി നല്‍കി. എന്നിട്ടും നടപടി സ്വീകരിച്ചിട്ടില്ല. 

അതേസമയം, സംഭവം വിവാദമായത്തോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. പരാതിക്കാരിയുടെ അച്ഛന്‍ തന്റെ പാര്‍ട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാര്‍ട്ടിയിലെ പ്രശ്‌നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞത്. അതിന്റെ മറ്റ് കാര്യങ്ങള്‍ അറിയില്ല. സംസാരം അവസാനിപ്പിക്കുന്നതിനാണ് പ്രയാസം ഇല്ലാത്ത രീതിയില്‍ അവസാനിപ്പിക്കണമെന്ന് പറഞ്ഞതെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ആ സംസാരത്തോടെ ആ വിഷയം വിട്ടെന്നും മന്ത്രി പറയുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait