കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

ഡി കാറ്റഗറിയില്‍ കടകള്‍ തുറക്കാന്‍ എന്തിന് അനുവദിച്ചു; വിമര്‍ശവുമായി സുപ്രീംകോടതി

സ്ഥിതി ഗുരുതരമാക്കിയാല്‍ പ്രത്യാഘാതം നേരിടണം
Published on 20 July 2021 2:28 pm IST
×

ദില്ലി: ബക്രീദ് പ്രമാണിച്ച് മുഴുവന്‍ കടകളും തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഇപ്പോഴത്തെ ഇളവുകള്‍ സ്ഥിതി ഗുരുതരമാക്കിയാല്‍ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്ന്  സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ബക്രീദ് കാലത്ത് കടകള്‍ തുറക്കുന്നതില്‍ കേരളം ഇളവുകള്‍ നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിശോധിക്കുകയായിരുന്നു കോടതി. 

മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴിപ്പെടരുതായിരുന്നു. കാറ്റഗറി ഡിയില്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചത് ഗുരുതര വിഷയമെന്നും കോടതി നിരീക്ഷിച്ചു. അഞ്ചു ശതമാനം ടി.പി.ആര്‍ ഉള്ള സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കാന്‍ നേരത്തെ അനുമതി നല്‍കിട്ടില്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകള്‍ നല്‍കിയതെന്നാണ് കേരളം കോടതിയില്‍ വ്യക്തമാക്കിയത്. കേരളം ഭരണഘടനയുടെ 21 അനുചേദം അനുസരിക്കണം. കാന്‍വാര്‍ കേസില്‍ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്. സര്‍ക്കാര്‍ നല്‍കിയ മൂന്ന് ദിവസത്തെ ഇളവുകള്‍ ഇന്ന് തീരുന്ന സ്ഥിതിക്ക് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും നേരത്തെ ഈ ഹര്‍ജി വന്നിരുന്നെങ്കില്‍ അത് ചെയ്‌തേനേയെന്നും വ്യക്തമാക്കിയ കോടതി ഹര്‍ജി തീര്‍പ്പാക്കി. ജസ്റ്റിസ് റോഹിംഗ്ടണ് നരിമാന്‍, ജസ്റ്റിസ് ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ വ്യക്തമാക്കി. വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് വഴിപ്പെട്ടുള്ള കേരള സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മതപരമായ ആചാരങ്ങളേക്കാള്‍ വലുതാണ് പൗരന്റെ ജീവിക്കാനുള്ള അവകാശമെന്നും ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ വ്യക്തമാക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait