കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

ടി.പിയുടെ മകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്; 100 വെട്ട് വെട്ടി റോഡില്‍ ചിതറും

കത്തയച്ചത് റെഡ് ആര്‍മി കണ്ണൂര്‍ ആന്‍ഡ് പി.ജെ ബോയ്‌സ് എന്ന പേരില്‍
Published on 20 July 2021 1:36 pm IST
×

വടകര: ടി.പി ചന്ദ്രശേഖരന്റെ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. കെ.കെ രമയുടെ എം.എല്‍.എ ഓഫിസിലാണ് ഭീഷണികത്ത് വന്നത്. കത്തില്‍ രമയ്‌ക്കെതിരേയും ഭീഷണിയുണ്ട്. മകന്‍ അഭിനന്ദിനു പുറമേ ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെയും വധിക്കുമെന്നും കത്തിലുണ്ട്. ടി.പി വധത്തിന് കാരണം മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണെന്നും കത്തില്‍ പറയുന്നു. ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ എന്‍.വേണു വടകര എസ്.പിക്ക് പരാതി നല്‍കി. 

സി.പി.എമ്മിനെതിരേ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തതെന്നും എം.എല്‍.എ രമയുടെ മകനെ അധികം വളരാന്‍ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും കത്തില്‍ പറയുന്നു. ടി.പി.യുടെ മകനെതിരേ ക്വട്ടേഷന്‍ എടുത്തു കഴിഞ്ഞതാണെന്നും കത്തില്‍ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ മുന്‍പ് വെട്ടിയത് കണ്ണൂര്‍ സംഘം അല്ലെന്നും മറിച്ചായിരുന്നുവെങ്കില്‍ അന്ന് തന്നെ തീര്‍ക്കുമായിരുന്നുവെന്നും ഭീഷണിക്കത്തില്‍ പറയുന്നു. എം.എല്‍.എ ഓഫിസിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. അഭിനന്ദിന്റെ മുഖം പൂക്കുല പോലെ ചിതറിക്കുമെന്നാണ് കത്തിലെ ഭീഷണി. എന്‍.വേണുവിനെ അഭിസംബോധന ചെയ്താണ് കത്തു തുടങ്ങുന്നത്. 'സി.പി.എമ്മിനെതിരേ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു വന്നാല്‍ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീര്‍ത്തതു പോലെ 100 വെട്ടുവെട്ടി തീര്‍ക്കും. കെ.കെ രമയുടെ മകന്‍ അഭിനന്ദിനെ അധികം വളര്‍ത്തില്ല. അവന്റെ മുഖം പൂക്കുല പോലെ നടുറോഡില്‍ ചിന്നിച്ചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങള്‍ ആ ക്വട്ടേഷന്‍ എടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ വെട്ടിയ കണക്ക് കണ്ണൂരിലെ പാര്‍ട്ടിക്ക് തരണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവര്‍ ചെയ്തതു പോലെയല്ല ഞങ്ങള്‍ ചെയ്യുക' കത്തില്‍ പറയുന്നു. റെഡ് ആര്‍മി കണ്ണൂര്‍ ആന്‍ഡ് പി.ജെ ബോയ്‌സ് എന്ന പേരിലുള്ള കത്ത് കോഴിക്കോട് നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait