കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

മുന്‍ ഗതാഗത മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു

Published on 20 July 2021 11:45 am IST
×

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി കെ.ശങ്കരനാരായണ പിള്ള(78) അന്തരിച്ചു. തിങ്കളാഴ്ച രാത്രി പഴയവടിയിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം വൈകുന്നേരം നാലിന് നടത്തും.

1987-91 കാലത്ത് നയനാര്‍ മന്ത്രിസഭയില്‍ ഗതാഗത വകുപ്പിന്റെ ചുമതലയാണ് അദ്ദേഹം വഹിച്ചത്. തിരുവനന്തപുരം ഈസ്റ്റില്‍ നിന്നുമാണ് ശങ്കരനാരായണ പിള്ള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ച ശങ്കരനാരായണ പിള്ള പിന്നീട് കോണ്‍ഗ്രസിലേക്ക് മാറി. വൈകാതെ കേരള വികാസ് പാര്‍ട്ടി രൂപീകരിച്ചു. തുടര്‍ന്ന് അതില്‍ നിന്നും വിട്ട് കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുപോയി.

നിലവില്‍ ഒരു പാര്‍ട്ടിയിലും അദ്ദേഹം അംഗമായിരുന്നില്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്‍


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait