കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

ചെറുപുഴ പാടിച്ചാലില്‍ വ്യാപാര സ്ഥാപനത്തില്‍ മോഷണം

Published on 19 July 2021 5:02 pm IST
×

ചെറുപുഴ: മൊത്തവിതര പലചരക്കുകടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷണം. അകത്തുകടന്ന മോഷ്ടാവ് നിരീക്ഷണ കാമറകള്‍ തകര്‍ത്ത ശേഷം ഹാര്‍ഡ് ഡിസ്‌കും പ്രിന്ററും കടത്തികൊണ്ടുപോയി. പാടിയോട്ടുചാലിലെ അമല ട്രേഡേഴ്‌സിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ കട തുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് ചെറുപുഴ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എസ്.ഐ എം.പി ഷാജിയുടെ നേതൃത്വത്തില്‍ പോലിസ് നടത്തിയ പരിശോധനയില്‍ കടയില്‍ നിന്ന് സാധനമോ പണമോ നഷ്ടപ്പെട്ടിട്ടില്ല. മോഷണം ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കള്ളന്മാര്‍ രക്ഷപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് പോലിസ്. ഉടമ പോലിസില്‍ പരാതി നല്‍കിയിട്ടില്ല.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait