ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി       ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍      ധനലക്ഷ്മി ആശുപത്രിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക് 

വാക്സിനേഷന്‍ ഇന്ത്യയില്‍ കോവിഡ് മരണസാധ്യത 0.4% ആയി കുറച്ചതായി പഠനം

Published on 19 July 2021 4:38 pm IST
×

ന്യൂഡല്‍ഹി: ഡെല്‍റ്റ വകഭേദം ഉള്‍പ്പെടെ ബാധിച്ചവരില്‍ മരണസാധ്യതയും ആശുപത്രിവാസവും ഗണ്യമായി കുറയ്ക്കാന്‍ കോവിഡ് വാക്സിനുകള്‍ക്ക് കഴിഞ്ഞുവെന്ന് പഠന റിപോര്‍ട്ട്. ഇന്ത്യയില്‍ വാക്സിന്‍ ലഭിച്ചതിനു ശേഷം രോഗബാധയുണ്ടായവരില്‍ 0.4 ശതമാനം മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. 10 ശതമാനത്തിന് മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ നിവേദിത ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ വ്യക്തമാകുന്നു. 

677 കോവിഡ് രോഗികളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച 86 ശതമാനം പേര്‍ക്കും ബാധിച്ചത് ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടെത്തി. വാക്സിന്‍ സ്വീകരിക്കുന്നത് രോഗ തീവ്രത കുറയ്ക്കുമെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ വാക്സിനേഷന്‍ ദൗത്യം ത്വരിതപ്പെടുത്തി കൂടുതല്‍ ആളുകള്‍ക്ക് പ്രതിരോധശേഷി നല്‍കുകയാണ് കോവിഡിന്റെ ഗുരുതരമായ പുതു തരംഗങ്ങള്‍ ചെറുക്കാന്‍ ഉത്തമ മാര്‍ഗമെന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait