കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി       ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

കാഞ്ഞങ്ങാട് നഗരത്തില്‍ പരക്കെ മോഷണം

Published on 19 July 2021 3:44 pm IST
×

കാഞ്ഞങ്ങാട്: ബക്രീദ് ആഘോഷത്തിരക്കിനിടയില്‍ നഗരത്തില്‍ പരക്കെ മോഷണം. പല കടകളുടെയും ഷട്ടറിന്റെ പൂട്ട് തകര്‍ത്തു. നാലോളം കടകളില്‍മോഷണം നടത്തി. മോഷ്ടിച്ചത് ഏറെയും തുണിത്തരങ്ങളും പണവുമാണ്. മോഷണത്തിനിടയില്‍ ചുമയ്ക്കുള്ള മരുന്നും കവര്‍ന്നു. കാസര്‍കോട് ചൂരി സ്വദേശി നൗഷാദിന്റെ ഫാല്‍കോ ടവറിലുള്ള ഫ്രീക്ക് ജെന്‍സ് കളക്ഷന്‍സില്‍ നിന്നും 15,000ത്തോളം രൂപ വിലവരുന്ന കുട്ടികളുടെ ഉടുപ്പുകളും, പാന്റ്‌സും മേശ വലിപ്പില്‍ സൂക്ഷിച്ച 5000 രൂപയും കവര്‍ന്നു. 

സമീപത്തെ കാസര്‍കോട് പാണളത്തെ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള മാര്‍ത്താസ് ലേഡീസ് കളക്ഷന്‍സില്‍ നിന്നും 10,000ത്തോളം രൂപ വരുന്ന കുട്ടികളുടെ ഉടുപ്പുകളും മേശയില്‍ നിന്നും 10,000 രൂപയുമാണ് മോഷണം പോയത്. ബസ്റ്റാന്റിന്റെ പിറകുവശത്തെ പൊയ്യക്കര രാഘവന്റെ ഉടമസ്ഥതയിലുള്ള എസ്.ജെ മെഡിക്കല്‍സില്‍ നിന്നും 700 രൂപയും ചുമയ്ക്കുള്ള സിറപ്പും കവര്‍ന്നിട്ടുണ്ട്. ദുര്‍ഗ ഹൈസ്‌കൂള്‍ റോഡില്‍ മാവുങ്കാല്‍ സ്വദേശി ജയപ്രകാശന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍മെഡിക്കല്‍സില്‍ നിന്നും 150 രൂപയും മോഷ്ടിച്ചു. വ്യാപാരികള്‍ ഹൊസ്ദുര്‍ഗ് പോലിസില്‍ പരാതി നല്‍കി. പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait