കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി       ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

ഫെയ്‌സ്ബുക്കില്‍ അപവാദ പ്രചരണം; ഭാര്യ പിതാവ് യുവാവിനെ വെട്ടിപരിക്കേല്‍പിച്ചു

Published on 19 July 2021 3:18 pm IST
×

ശ്രീകണ്ഠാപുരം: ഭാര്യയുമായി പിണങ്ങി കഴിയുന്ന യുവാവ് ഫെയ്‌സ്ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് ഭാര്യാപിതാവും സംഘവും യുവാവിനെ ആക്രമിച്ചു. നിടുവാലൂരില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഇരിക്കൂര്‍ സ്വദേശി അബ്ദുല്‍ഖാദറിന്റെ മകന്‍ മൊട്ടക്കുന്നില്‍ ജാഫറി(32)നെയാണ് ഭാര്യാ പിതാവിന്റെ നേതൃത്വത്തില്‍ ക്വാട്ടേര്‍സിലെത്തി അക്രമിച്ചത്. സംഘട്ടനത്തില്‍ ജാഫറിന് തലക്ക് വെട്ടേറ്റു. കത്തികൊണ്ടു വീശിയതിനെ തുടര്‍ന്ന് ഭാര്യാ പിതാവ് മയ്യില്‍ സ്വദേശി അബൂബക്കര്‍, ബന്ധുക്കളായ റിയാസ്, ഹംസ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

ജാഫര്‍ താമസിച്ചുവരുന്ന വാടക ക്വാട്ടേഴ്‌സില്‍ ഇന്നലെ വൈകുന്നേരമെത്തിയ നാലംഗ സംഘമാണ് അതിക്രമിച്ച് കയറി വെട്ടുകത്തി കൊണ്ട് തലയ്ക്ക് പരിക്കേല്‍പ്പിച്ചത്. ഭാര്യയുമായി അകന്നു കഴിയുന്ന ഇയാള്‍ മകളെ മോശമായി ചിത്രീകരിച്ച് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റ് പ്രചരിപ്പിച്ചതാണ് അക്രമത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. വെട്ടേറ്റ ജാഫര്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait