കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി       ആറളത്ത് വയോധികയുടെ ചെവി അറുത്തു മാറ്റിയ സംഭവം: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

ഐ.എസ് ഭീകര സംഘടനയില്‍ ചേര്‍ന്ന് കൊല്ലപ്പെട്ടയാളുടെ വീട്ടിലെ സി.സി.ടി.വി കാണാനില്ല 

Published on 19 July 2021 3:07 pm IST
×

തൃക്കരിപ്പൂര്‍: ഐ.എസ് ഭീകര സംഘടനയില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട ഉടുമ്പുന്തല സ്വദേശിയുടെ വീട്ടില്‍ സ്ഥാപിച്ച നിരീക്ഷണ കാമറ കാണാതായതായി പരാതി. ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഉടുമ്പുന്തലയിലെ അബ്ദുല്‍ റഷീദിന്റെ വീട്ടില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളാണ് മോഷണം പോയത്. 

ഇക്കഴിഞ്ഞ 16ന് പകല്‍ വീട്ടില്‍ സ്ഥാപിച്ചതായിരുന്നു. അന്ന് രാത്രി തന്നെ നിരീക്ഷണ കാമറകള്‍ മോഷണം പോയതായി വീട്ടുടമ റംലത്ത് ചന്തേര പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പറമ്പിലെ വസ്തുക്കള്‍ മോഷണം പോകുന്നതുകൊണ്ട് വീട്ടില്‍ നിന്നും മാറിയുള്ള പറമ്പിലാണ് ഇത്തരത്തിലുള്ള കാമറ സ്ഥാപിച്ചതെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഈ പറമ്പുമായി ബന്ധപ്പെട്ട തര്‍ക്കം നടക്കുന്നതായും അറിയുന്നു. അതേസമയം, അഫ്ഗാനില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഷീദിന്റെ ഭാര്യ പാലക്കാട് സ്വദേശിനി ആയിഷ എന്ന സോണി സെബാസ്റ്റ്യന്‍ അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുകയാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait