കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

വാഹനങ്ങള്‍ കൈപറ്റി വിശ്വാസവഞ്ചന; താമരശേരി സ്വദേശി ചെറുപുഴയില്‍ അറസ്റ്റില്‍

Published on 19 July 2021 3:00 pm IST
×

ചെറുപുഴ: വാഹനങ്ങള്‍ കൈപറ്റിയ ശേഷം പണം നല്‍കാതെ വിശ്വാസവഞ്ചന നടത്തിയ കേസില്‍ പ്രതി പിടിയില്‍. താമരശേരി പുതുപാടി കുന്നത്തങ്ങാടി ഹൗസില്‍ കെ.അസൈനാറി(44)നെയാണ് എസ്.ഐ എം.പി ഷാജി അറസ്റ്റു ചെയ്തത്. പുളിങ്ങോം കാനംവയല്‍ സ്വദേശി തോമസിന്റെ മകന്‍ ബിനു തോമസിന്റെ (42) പരാതിയിലാണ് കേസെടുത്തത്. 

ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് എഗ്രിമെന്റ് പ്രകാരം ഒമ്പതര ലക്ഷം രൂപയ്ക്ക് ഉടമസ്ഥതയിലുള്ള ഇന്നോവ കാറും നിസാന്‍ പിക് അപ് വില്‍പ്പന നടത്തിയിരുന്നു. ഈസമയം രണ്ടുലക്ഷം രൂപ നല്‍കിയ പ്രതി ബാക്കി തുക ജൂണ്‍ മാസം 25ന് നല്‍കാമെന്ന ഉറപ്പില്‍ വാഹനവുമായി പോകുകയും ചെയ്തു. എന്നാല്‍ പിന്നീട് ബാക്കി പണമോ വാഹനമോ തിരിച്ചു നല്‍കാതെ വിശ്വാസവഞ്ചന കാണിക്കുകയായിരുന്നു. തുടര്‍ന്ന് ഉടമ ചെറുപുഴ പോലിസില്‍ നല്‍കി. പരാതിയില്‍ കേസെടുത്ത പോലിസ് ഇന്നലെ രാത്രി വയനാട്ടില്‍ വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait