കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

ആറളത്ത് തനിച്ചു താമസിക്കുന്ന വയോധികയെ വെട്ടി പരിക്കേല്‍പ്പിച്ച് ചെവി അറുത്തുമാറ്റി കവര്‍ച്ച

Published on 19 July 2021 1:47 pm IST
×

ആറളം: തനിച്ചു താമസിക്കുന്ന സ്ത്രീയെ കവര്‍ച്ചക്കെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ച് കഴുത്തിലണിഞ്ഞ മാലയും ചെവി അറുത്തുമുറിച്ച് കമ്മലും കവര്‍ന്നു. ആറളം പയോറ ഏച്ചില്ലം അമ്പലത്തിനടുത്ത് ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം തനിച്ചു താമസിക്കുന്ന കുന്നുമ്മല്‍ ഹൗസില്‍ രാധ(60)യെയാണ് ആക്രമിച്ച് കവര്‍ച്ച നടത്തിയത്. അബോധവസ്ഥയില്‍ കാണപ്പെട്ട ഇവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഇരിട്ടി ആശുപത്രിയിലും തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ആറളം പോലിസ് സ്ഥലത്തെത്തി പരിശോധിച്ചു. മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ നിന്നും മൊഴിയെടുക്കാന്‍ ആറളം പോലിസ് സ്ഥലത്തെത്തിയിട്ടുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait