കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കിക്കെതിരേ ഭാര്യയുടെ മൊഴി

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. സ്വര്‍ണക്കള്ളക്കടത്തിനും മറ്റുള്ളവര്‍ കടത്തുന്ന സ്വര്‍ണം പിടിച്ചു പറിക്കുന്നതിനും ഇയാള്‍ക്ക് പ്രത്യേക ഗുണ്ടാ ടീമുണ്ടെന്നും കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
Published on 19 July 2021 1:07 pm IST
×

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരേ ഭാര്യയുടെ നിര്‍ണായക മൊഴി. അര്‍ജുന്‍ ആയങ്കിക്ക് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നാണ് അമല കസ്റ്റംസിന് നല്‍കിയ മൊഴി. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നല്‍കിയിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. സ്വര്‍ണക്കള്ളക്കടത്തിനും മറ്റുള്ളവര്‍ കടത്തുന്ന സ്വര്‍ണം പിടിച്ചു പറിക്കുന്നതിനും ഇയാള്‍ക്ക് പ്രത്യേക ഗുണ്ടാ ടീമുണ്ടെന്നും കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട ചിലരുടെ പേരുകള്‍ പറഞ്ഞ് അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നും ഒരു രാഷ്ട്രീയ പാര്‍ടിയുടെ പേരു പറഞ്ഞും ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയതും ഇയാള്‍ തന്റെ സംഘത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിക്കെതിരേ കൂടുതല്‍ പേര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ അര്‍ജുന്റെ  ഭാര്യയുടെ മൊഴി നിര്‍ണായകമാകും. കേസുമായി ബന്ധപ്പെട്ട് അമലയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യിലില്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് അമല മൊഴി നല്‍കിയിരുന്നത്. ഇതിനു പിന്നാലെ അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ലഭിച്ച ഡയറില്‍ നിന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നു. വീണ്ടും വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമലക്ക് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് അമല നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2020 മുതല്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ചിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait