കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

ലോക്ഡൗണില്‍ ഇളവ്: ഇരിട്ടിയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടി ശക്തമാക്കി പോലിസ് 

Published on 19 July 2021 12:36 pm IST
×

ഇരിട്ടി: ലോക്ഡൗണില്‍ ഇളവ് നല്‍കിയതോടെ ഇരിട്ടി ടൗണില്‍ ഉണ്ടാകാനിടയുള്ള ഗതാഗത കുരുക്കും തടസങ്ങളും ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണവും നടപടിയുമായി പോലിസ് രംഗത്തിറങ്ങും. ഇന്നു മുതല്‍ ഇരിട്ടി ടൗണില്‍ റോഡരികില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ക്കെതിരേ പിഴയീടാക്കും. ഇന്നുമുതല്‍ മൂന്ന് ദിവസം ലോക്ഡൗണില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയതോടെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പോലിസ് നടപടി കര്‍ശനമാക്കുന്നത്. 

ഇരിട്ടി ടൗണില്‍ എത്തുന്ന വാഹനങ്ങള്‍ നിശ്ചയിച്ച സ്ഥലത്ത് നിശ്ചിത സമയത്തില്‍ മാത്രമാണ് പാര്‍ക്ക് ചെയ്യേണ്ടത്. ടൗണില്‍ വാഹനങ്ങള്‍ മണിക്കൂറോളം നിര്‍ത്തിയിട്ടാലും പിടി വീഴും. ഇതിനായി പേ പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ടൗണിലെ വ്യാപാരികള്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പാടില്ലെന്നും പോലിസ് അറിയിച്ചു. ഇത് സംബന്ധിച്ച് വ്യാപാരികള്‍ക്ക് പോലിസ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോക്ഡൗണില്‍ ഇളവുള്ള സമയങ്ങളില്‍ നിരവധി വാഹനങ്ങള്‍ ടൗണിലെത്തി ഗതാഗതക്കുരുക്കിന് ഇടയാക്കാറുണ്ട്. ഇരിട്ടി ടൗണ്‍ മുതല്‍ പയഞ്ചേരിമുക്ക് വരെയുള്ള റോഡിന് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവിടങ്ങളിലും ഇനി മുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പോലിസിന്റെ നടപടി ഉണ്ടാകും. നടപടിയും നിയന്ത്രണങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലിസുകാരെ ഇരിട്ടി ടൗണില്‍ നിയോഗിച്ചതായും ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി അറിയിച്ചു. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait