കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

ആറളം വീര്‍പ്പാട് ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

Published on 19 July 2021 11:51 am IST
×

ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിലെ വീര്‍പ്പാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങി. കഴിഞ്ഞ തവണ കടുത്ത മത്സരം കാഴ്ചവച്ച് എട്ട് വോട്ടിന് പരാജയപ്പെട്ട കോണ്‍ഗ്രസിലെ സുരേന്ദ്രന്‍ പാറയ്ക്കതാഴത്തിനെ തന്നെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ആറളം പഞ്ചായത്ത് കമ്മിറ്റി  തെരഞ്ഞെടുത്തത്. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയും സി.പി.എം നേതാവുമായിരുന്ന ബേബി ജോണ്‍ പൈനാപ്പിള്ളില്‍ ആണ് ഇവിടെ നിന്നും എട്ട് വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യും മുന്‍പേ മരണപ്പെടുകയായിരുന്നു. എല്‍.ഡി.എഫിന് 9 അംഗങ്ങളും യു.ഡി.എഫിന് 8 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ബേബി ജോണിന്റെ മരണത്തോടെ അംഗസംഖ്യ തുല്യ നിലയിലായതോടെ നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ സി.പി.എം നേതാവ് കെ.പി രാജേഷ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വീര്‍പ്പാട് ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിനെ സംബന്ധിച്ച് അധികാരം നിലനിര്‍ത്താന്‍ നിര്‍ണായകമാണ് യു.ഡി.എഫിനാണെങ്കില്‍ 8 വോട്ടിന് നഷ്ടപ്പെട്ട വാര്‍ഡ് പിടിച്ചെടുക്കുന്നതിലൂടെ നഷ്ടമായ പഞ്ചായത്ത് ഭരണം തിരികെ പിടിക്കാനുള്ള ജീവന്‍മരണ പോരാട്ടവുമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഈ ആഴ്ച  പ്രഖ്യാപിക്കുമെന്നാണ് സൂചന. ആഗസ്റ്റ് 11നാണ് ഉപതെരഞ്ഞെടുപ്പ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait