കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

മില്‍മ ഉത്പന്നങ്ങള്‍ ഇനി കെ.എസ്.ആര്‍.ടി.സി ഫുഡ് ട്രക്കിലൂടെയും; പ്രവര്‍ത്തനം ആരംഭിച്ചു

Published on 18 July 2021 8:30 pm IST
×

കണ്ണൂര്‍: മില്‍മ മലബാര്‍ യൂണിറ്റ് കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഫുഡ് ട്രക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സംരഭത്തിന്റെ മേഖലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വിവിധങ്ങളായ മില്‍മ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി സാധ്യത ഉറപ്പുവരുത്താന്‍ പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കോവിഡിന്റെ ആദ്യഘട്ടത്തില്‍ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധി നേരിട്ടെങ്കിലും മൂല്യവര്‍ദ്ധിത പാലുത്പന്നങ്ങളുടെ ഉത്പാദനം മേഖലയ്ക്ക് കരുത്ത് നല്‍കി. മില്‍മയ്ക്ക് വിപണിയിലുള്ള അംഗീകാരം നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കണം. എല്ലാ പ്രധാന നഗരങ്ങളിലും ഫുഡ് ട്രക്കുകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കൂടുതല്‍ പേര്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന ക്ഷീര മേഖലയിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരണമെന്നും മന്ത്രി പറഞ്ഞു. മലബാര്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മില്‍മ ഫുഡ് ട്രക്ക് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഉത്പന്നങ്ങള്‍ വാങ്ങുന്നതോടൊപ്പം ചായയും പലഹാരങ്ങളും കഴിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പഴയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നവീകരിച്ച് ഫുഡ് ട്രക്കാക്കി മാറ്റി പ്രധാന നഗരങ്ങളിലെ ഡിപ്പോകളിലുടെയാണ് വിപണനം. മലബാറിലെ എല്ലാ ജില്ലകളുടെയും ആസ്ഥാനത്ത് ഫുഡ് ട്രക്ക് പദ്ധതി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മില്‍മ.

കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി അധ്യക്ഷനായി. മേയര്‍ അഡ്വ. ടി.ഒ മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, കൗണ്‍സിലര്‍ അഡ്വ. പി.കെ അന്‍വര്‍, കെ.സി.എം.എം.എഫ് ഡയറക്ടര്‍ പി.പി നാരായണന്‍, കെ.എസ്.ആര്‍.ടി.സി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.യൂസഫ്, മലബാര്‍ യൂണിയന്‍ എം.ഡി ഡോ. പി.മുരളി, ഡയറക്ടര്‍ കെ.സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait