കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

രാജ്യത്ത് 30 ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡി.ടി.പി വാക്സിന്‍ ലഭിച്ചില്ലെന്ന് ലോകാരോഗ്യ സംഘടന 

Published on 15 July 2021 1:43 pm IST
×

ജനീവ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഇന്ത്യയില്‍ 30 ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഡിഫ്ത്തീരിയ, വില്ലന്‍ ചുമ, ടെറ്റനസ് എന്നീ അസുഖങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പായ ഡി.ടി.പി-1 വാക്‌സിന്‍ ലഭിച്ചില്ലെന്ന് ലോകാരോഗ്യ സംഘടന. 

കഴിഞ്ഞ വര്‍ഷം രാജ്യത്ത് 3,038,000 ലക്ഷം കുട്ടികള്‍ക്ക് ഈ വാക്സിന്‍ ലഭിച്ചിട്ടില്ലെന്നാണ് ഡബ്ലു.എച്ച്.ഒയും യൂണിസെഫും സംയുക്തമായി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. 2019ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇരട്ടിയിലധികം കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നഷ്ടമായത്. വികസ്വര രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നത് കുറയുന്നുണ്ടെന്നും ഇന്ത്യയില്‍ നേരത്തെ 91 ശതമാനം കുട്ടികള്‍ക്ക് ഡി.ടി.പി മൂന്ന് ഡോസ് വാക്സിനുകള്‍ നല്‍കിയിരുന്നെങ്കില്‍ ഇപ്പോളത് 85 ശതമാനമായി കുറഞ്ഞെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുട്ടികളിലെ പ്രതിരോധ വാക്സിന്‍ വിതരണം പ്രതിസന്ധിയിലായിട്ടുണ്ടെന്നും ലോകത്ത് രണ്ട് കോടിയിലധികം കുട്ടികള്‍ക്ക് പ്രതിരോധ വാക്സിനുകളില്‍ ഏതെങ്കിലും ഒന്ന് നഷ്ടമായിട്ടുണ്ടെന്നും ഒരു പ്രതിരോധ കുത്തിവെപ്പ് പോലും കിട്ടാത്ത ഒരുകോടിയലധികം കുട്ടികള്‍ ലോകത്തുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait