കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

അശാസ്ത്രീയം ഈ കെട്ടിവലിക്കല്‍: കയര്‍ ഉപയോഗിച്ച് തകരാറിലായ വാഹനം കെട്ടിവലിക്കുന്നത് വ്യാപകമാവുന്നു

ജീവന്‍ നഷ്ടപ്പെട്ടിട്ടും പഠിച്ചില്ല
Published on 14 July 2021 4:22 pm IST
×

കണ്ണൂര്‍: തകരാറിലായ വാഹനങ്ങള്‍ അശാസ്ത്രീയമായി കെട്ടിവലിക്കുന്നത് റോഡില്‍ നിത്യ കാഴ്ചയാകുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍. ക്രമപ്രകാരം പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണ് വാഹനങ്ങള്‍ ഇത്തരത്തില്‍ കെട്ടിവലിക്കുന്നത്. വഴിയില്‍ തകരാറിലായ വാഹനങ്ങള്‍ ഉടന്‍ മറ്റൊരു വാഹനം ഉപയോഗിച്ച് കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടി കൊണ്ടുപ്പോവുകയാണ്. 

കഴിഞ്ഞ ദിവസം ദേശീയപാത ഏഴിലോട് വച്ച് ഇത്തരത്തില്‍ കടന്നുപോയ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ കഴിഞ്ഞ നവംബറില്‍ 30ന് രാത്രി മടിക്കൈ സ്വദേശിയായ യുവാവ് ദാരുണമായി മരിക്കാനിടയായതും ഇത്തരം അശാസ്ത്രീയമായ കെട്ടിവലിക്കല്‍ കാരണമാണ്. ആക്രി സാധനങ്ങള്‍ കുത്തിനിറച്ച ഒരു ഗുഡ്‌സ് ഓട്ടോറിക്ഷ കെട്ടിവലിച്ച പ്ലാസ്റ്റിക്ക് കയറില്‍ കടുങ്ങി തെറിച്ചു വീഴുകയായിരുന്നു. മുന്നിലുള്ള പിക്ക് അപ്പ് ജീപ്പ് കെ.എസ്.ടി.പി റോഡ് മുറിച്ചുകടന്നു. പിറകിലുള്ള ഓട്ടോറിക്ഷ കുറുകെ കടക്കാനായി എത്തിയതേയുള്ളൂ. ഇതിനു നടുവിലുള്ള കയര്‍ ശ്രദ്ധിക്കാതെ മടിക്കൈ കണ്ടംക്കുട്ടിച്ചാലിലെ രതീഷ് ഈ റോഡിലൂടെ ബൈക്കോടിച്ചു പോയി. കയര്‍ ആദ്യം ബൈക്കിലേക്കും അത് വലിഞ്ഞപ്പോള്‍ കഴുത്തിലേക്കും തെന്നിമാറി മുറുകി. തെറിച്ചുവീണ രതീഷ് തല്‍ക്ഷണം മരിച്ചു. അപകടകരമായ രീതിയിലാണ് ഗുഡ്‌സ് ഓട്ടോറിക്ഷയെ കെട്ടിവലിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ പോലിസിനും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായിരുന്നു. ദിവസങ്ങള്‍ പിന്നിട്ടതോടെ അധികൃതര്‍ എല്ലാം മറന്നു. മരണം നല്‍കിയ പാഠത്തില്‍ നിന്നും പഠിക്കാതെ വീണ്ടും ഇത്തരം പ്രവൃത്തികളെ കയറൂരി വിടുകയാണ്. 

പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍

* പിറകിലുള്ള വാഹനത്തെ കോര്‍ത്തിണക്കാന്‍ കയര്‍ ഉപയോഗിക്കരുത്. ഇരുമ്പ് ചങ്ങലയോ അതല്ലെങ്കില്‍ ഇരുമ്പ് കമ്പികള്‍ ഘടിപ്പിച്ചുള്ള സാമഗ്രികളോ വേണം ഇതിനു ഉപയോഗിക്കാന്‍.

* കെട്ടിവലിക്കുന്ന ചങ്ങലയില്‍ എല്ലാവരുടെയും ശ്രദ്ധ പതിയുന്ന തരത്തില്‍ റിഫ്‌ളക്ടീവ് ടാപ്പ് ഒട്ടിക്കണം.

* കെട്ടിവലിക്കുന്ന ചങ്ങലയുടെ നീളം പിറകിലെ വാഹനത്തിന്റെ ആകെ നീളത്തിന്റെയത്രയും വേണം. നീളം അധികമാകുന്നതും അപകടമുണ്ടാക്കും.

* മണിക്കൂറില്‍ 25 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പോകാന്‍ പാടില്ല.

* 10 സെന്റീമീറ്റര്‍ വലുപ്പത്തില്‍ ഛച ഠഛണ എന്നെഴുതി ഓട്ടിക്കണം. ഇത് രണ്ട് വാഹനത്തിന്റെയും മുന്‍പിലും പിറകിലും വേണം.

* ഇരുവാഹനത്തിന്റെയും നാല് ഇന്‍ഡിക്കേറ്ററുകളും ഒരേസമയം പ്രകാശിപ്പിക്കണം. 

* ഇരു വാഹനത്തിലും ഒരു തരത്തിലുമുള്ള ലോഡ് ഉണ്ടായിരിക്കരുത്. ലോഡുള്ള വാഹനാമാണ് ചലിക്കാതായതെങ്കില്‍ വലിക്കാന്‍ തുടങ്ങും മുന്‍പേ അതിലെ സാധനങ്ങള്‍ മുഴുവന്‍ മാറ്റണം.

* വൈകുന്നേരം ആറുമണിക്കും പുലര്‍ച്ചെ ആറുമണിക്കുമിടയില്‍ മാത്രമേ കെട്ടിവലിക്കല്‍ പാടുള്ളൂ.

* അപകടത്തില്‍പ്പെട്ട വാഹനമാണ് കെട്ടിവലിക്കുന്നതെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

Kannur Kerala

Related News

Latest News

Loading...please wait