കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

കോവിഡ് മരണങ്ങള്‍ ആഗോളതലത്തില്‍ 40 ലക്ഷം കടന്നു

Published on 08 July 2021 1:34 pm IST
×

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കോവിഡ് മൂലം മരണമടഞ്ഞവരുടെ സംഖ്യ 4 മില്യണ്‍ കവിഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ജൂലായ് ഏഴിന് പുറത്തുവിട്ട റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

1982നു ശേഷം ലോക രാജ്യങ്ങളിലുണ്ടായ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണത്തേക്കാളും കൂടുതല്‍പേര്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ കോവിഡിന് ഇരയായിട്ടുണ്ടെന്ന് പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. ഓരോ വര്‍ഷവും ലോകത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ മൂന്നിരട്ടിയാണ് കോവിഡ് മൂലം മരണപ്പെട്ടതെന്നും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പഠന റിപോര്‍ട്ട് വെളിപ്പെടുത്തി. യു.എസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ വാക്സിനേഷന്‍ വിജയകരമായി നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം അതിവേഗം മറ്റു രാജ്യങ്ങളിലേക്കും എത്തുന്നുവെന്നത് ഭയാശങ്കകളോടെ മാത്രമേ കാണാനാകൂ എന്ന സി.ഡി.സി ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷയുടെ ചുമതലയുള്ള കേന്ദ്രങ്ങള്‍ പറഞ്ഞു. 

വാക്സിന്‍ നല്‍കി തുടങ്ങിയതോടെ ലോകത്തിലാകമാനം ജനുവരിയില്‍ പ്രതിദിനം മരിച്ചവരുടെ എണ്ണം 18000ത്തില്‍ നിന്നും 7900 ആയി കുറക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബ്രിട്ടണ്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തില്‍ കോവിഡ് മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് അമേരിക്കയിലും (600000), രണ്ടാം സ്ഥാനം ബ്രസീലിനുമാണ് (520000).
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait