കണ്ണൂരില്‍ നാളെ സൗജന്യ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന      കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 1275 പേര്‍ക്ക് കൂടി കോവിഡ്; 1254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ      ഭര്‍ത്താവിന്റെ കുത്തേറ്റ അധ്യാപികയ്ക്ക് ഗുരുതരം      പിലിക്കോട് മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു      ചെറുപുഴ തോട്ടുചാലില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു      വാടകക്ക് കാമറ വാങ്ങി മുങ്ങിയ സംഭവം: യുവ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍      തൃച്ഛംബരത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു      അബ്കാരി കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ അറസ്റ്റില്‍       പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും മോഷണംപോയ മെഡിക്കല്‍ ഉപകരണം ഉപേക്ഷിച്ച നിലയില്‍      പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി 

കോവിഡിന്റെ ലാംബ്ദ വകഭേദം ഡെല്‍റ്റയേക്കാള്‍ മാരകമെന്ന് റിപോര്‍ട്ട്

Published on 07 July 2021 2:38 pm IST
×

ക്വാലാലംപൂര്‍: കൊറോണ വൈറസിന്റെ ലാംബ്ദ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്ന് റിപോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ ലാംബ്ദ മാരകവും രോഗവ്യാപന ശേഷി കൂടിയതുമാണെന്നും കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ ഇത് സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

ലാംബ്ദ ആദ്യമായി റിപോര്‍ട്ട് ചെയ്ത പെറുവിലാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കുള്ളതെന്ന് മലേഷ്യന്‍ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഡെല്‍റ്റ വകഭേദത്തേക്കാള്‍ രോഗവ്യാപന ശേഷി കൂടിയതാണ് ലാംബ്ദയെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നതെന്നും മന്ത്രാലയം പറഞ്ഞു. മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ റിപോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 82 ശതമാനവും ലാംബ്ദ വകഭേദം മൂലമുള്ളതാണ്. മറ്റൊരു ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ റിപോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 31 ശതമാനവും ലാംബ്ദ വകഭേദം മൂലമുള്ളതാണ്. 

ബ്രിട്ടനില്‍ ലാംബ്ദ വകഭേദം കണ്ടെത്തിയ കാര്യവും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്. ഫെബ്രുവരി 23 മുതല്‍ ജൂണ്‍ ഏഴ് വരെ രാജ്യത്താകെ ആറു ലാംബ്ദ കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു റിപോര്‍ട്ട്. ഇതേ തുടര്‍ന്ന് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ദയെ അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ (വി.യു.ഐ) പട്ടികയില്‍ ചേര്‍ത്തതായി ബ്രിട്ടനിലെ ആരോഗ്യ വിഭാഗം അറിയിച്ചിരുന്നു. ചിലി, പെറു, ഇക്വഡോര്‍, അര്‍ജന്റീന തുടങ്ങിയ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ വകഭേദം കണ്ടെത്തിയത്. സ്പൈക്ക് പ്രോട്ടീനില്‍ ലാംബ്ദ വകഭേദം ഒന്നിലധികം മ്യൂട്ടേഷനുകള്‍ കാണിക്കുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait